തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട വേഷം ഇതായിരുന്നു! പറവയിലെ ഇമ്രാന്റെ ഓര്‍മ്മകളുമായി ദുല്‍ഖര്‍
സഹസംവിധായകന്‍, സഹനടന്‍ എന്നീ റോളുകളിലൂടെ സിനിമയിലേക്കെത്തിയ സൗബിന്‍ ഷാഹിര്‍ നായകനായും സംവിധായകനായും തിളങ്ങിയിരുന്നു. സൗബിന്റെ സംവിധാനത്തിലെത്തിയ കന്നിച്ചിത്രമായിരുന്നു പറവ. എറണാകുളത്തെ മട്ടാഞ്ചേരിയിലെ പറവക്കളിയുമായി ബന്ധപ്പെടുത്തി നിര്‍മ്മിച്ച സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും സൗബിനായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍, ഷെയിന്‍ നീഗം, അമല്‍ ഷാ, ഗോവിന്ദ് വി പൈ, സിദ്ദിഖ്, ജേക്കബ് ഗ്രിഗറി, തുടങ്ങി ഒരുപാട് താരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു. മുഴുനീളം സിനിമയില്‍ ഇല്ലായിരുന്നെങ്കിലും ഉള്ള സമയം വിസ്മയിപ്പിച്ച കഥാപാത്രം ദുല്‍ഖറിന്റേതായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് തിയറ്ററുകളിലേക്ക് എത്തിയ പറവ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പ് വൈറലായിരിക്കുകയാണ്.

എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ഇക്കാലത്ത് ഇറങ്ങിയതില്‍ വെച്ച് മികച്ചൊരു സിനിമയായിരുന്നു പറവ. എന്റെ പ്രിയപ്പെട്ട സൗബി, അന്‍വറിക്ക, പറവയുടെ എല്ലാ അണിയറ പ്രവര്‍ത്തകരോടും സ്‌നേഹം മാത്രം. എല്ലാവരോടും പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടായിരിക്കുമെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്. പറവയുടെ ലൊക്കേഷനിലെ ചില ചിത്രങ്ങളും ഇതിനൊപ്പം താരം പങ്കുവെച്ചിരുന്നു.
Recommended Video

റിലീസിനെത്തിയ പറവയ്ക്ക് തിയറ്ററുകളില്‍ വലിയ സ്വീകരണമായിരുന്നു. നല്ല പ്രതികരണം ലഭിച്ചതോടെ ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു. മാസങ്ങളോളം കാത്തിരുന്നതിന് ശേഷമായിരുന്നു പറവയുടെ ഡിവിഡി എത്തിയത്. ഇതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam


Click it and Unblock the Notifications











