കീര്‍ത്തി സുരേഷിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, 'സാവിത്രി'യില്‍ ജെമിനി ഗണേശാനായി ഡിക്യു എത്തുമോ???
കീര്‍ത്തി സുരേഷിനൊപ്പം തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
പ്രേക്ഷകരുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന മഹാനദിയില്‍ ജമിനി ഗണേശനായി ഡിക്യു വേഷമിടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ദേശീയ അവാര്‍ഡ് ജേതാവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരവുമായ സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ സാമന്തയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തില്‍ ജമിനി ഗണേശന്റെ ഴേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഡിദ്യുവിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ദുല്‍ഖര്‍സല്‍മാന്റെ സ്ഥിരീകരണത്തിനായാണ് ആരാധകലോകം കാത്തിരിക്കുന്നത്.

സാവിത്രിയായി കീര്‍ത്തി സുരേഷ്
കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലിയിലൂടെ നായികയായി തുടക്കെ കുറിച്ച താരം റിംഗ് മാസ്റ്ററിന് ശേഷം തമിഴ് സിനിമയിലേക്ക് പ്രവേശിച്ചു. തമിഴിലും വിജയക്കൊടി പാറിച്ച താരമിപ്പോള്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്.
ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് അഭിനേത്രി സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയായ മഹാനദിയില്‍ കീര്‍ത്തിയാണ് നായികയാവുന്നത്.

തെന്നിന്ത്യന്‍ താരറാണിയായി മാറി
വളരെ പെട്ടെന്നാണ് തെന്നിന്ത്യയിലെ പ്രധാന നായികമാരിലൊരാളായി കീര്‍ത്തി സുരേഷ് മാറിയത്. തമിഴില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നായികയായി മാറിയ കീര്‍ത്തിയുടെ വളര്‍ച്ചയെ അസൂയയോടെയാണ് മറ്റു താരങ്ങള്‍ പോലും നോക്കിക്കാണുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല അന്യ ഭാഷാ സിനിമാ പ്രേമികളുടെയും ഇഷ്ട താരമായി വളര്‍ന്നിരിക്കുകയാണ് കീര്‍ത്തി സുരേഷ്. 1973 ല്‍ യാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചുഴിയില്‍ സാവിത്രി അഭിനയിച്ചിരുന്നു.

നിത്യാമേനോനും സാമന്തയും സ്വീകരിച്ചില്ല
മഹാനദിയില്‍ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രെ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് സാമന്തയെ സമീപിച്ചു. എന്നാല്‍ സാവിത്രിയെ അവതരിപ്പിക്കാന്‍ സാമന്തയും തയ്യാറായില്ല. പിന്നീടാണ് കീര്‍ത്തി സുരേഷിന് നറുക്കുവീണത്.


Click it and Unblock the Notifications