»   » ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനുമായുള്ള ബന്ധം?

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനുമായുള്ള ബന്ധം?

Posted By: Sanviya
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു തൃശ്ശൂര്‍ക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഇതുപോലൊരു വേഷമാണ് അവതരിപ്പിച്ചത്. അതിന് പിന്നാലെയാണ് ദുല്‍ഖറും ഒരു തൃശ്ശൂര്‍ക്കാരനായി എത്തുന്നത്.

ദുല്‍ഖര്‍ ഇത് ആദ്യമായാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു.

dulquer-sathyananthikkad

മുകേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛന്‍ വേഷം അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച മുകേഷിനൊപ്പം ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. തൃശ്ശൂരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Dulquer Salmaan plays a Thrissurkkaran in Sathyan Anthikad’s film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam