'ഉസ്താദ് ഹോട്ടലിലെ ഫൈസി'! പച്ചക്കറി മുറിക്കുന്ന ദുല്‍ഖറിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
കൊറോണ കാലത്ത് മറ്റു താരങ്ങളെ പോലെ നടന്‍ ദുല്‍ഖര്‍ സല്‍മാനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബോധവല്‍ക്കരണത്തിനൊപ്പം വീട്ടു വിശേഷങ്ങളും പങ്കുവെച്ച് ഡിക്യൂ എത്താറുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അടുക്കളയില്‍ പച്ചക്കറി അരിയുന്ന ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Recommended Video

ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കണ്ട് ഉസ്താദ് ഹോട്ടലിനെ ഫൈസിയെ ഓര്‍മ്മ വന്നു എന്നാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. എട്ടുമണിക്കൂര്‍കൊണ്ട് 67000-ലേറെ ലൈക്കാണ് നടന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് കമന്റും ഷെയറും ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍.
ഹിറ്റ് ചിത്രത്തിലെ ഫൈസി എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അന്‍വര്‍ റഷീദായിരുന്നു കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം തിലകനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്റെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്.
അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖറും വീട്ടില്‍ തന്നെയാണ്. ഇടയ്ക്ക് കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളും ദുല്‍ഖര്‍ പങ്കുവെക്കാറുണ്ട്. ഒഴിവു സമയങ്ങളില്‍ വര്‍ക്കൗട്ടിനായും സമയം കണ്ടെത്താറുണ്ട് താരം. വര്‍ക്കൗട്ട് ചെയ്തു കഴിഞ്ഞ ശേഷം അതിന്റെ ചിത്രങ്ങളും നേരത്തെ പങ്കുവെച്ചിരുന്നു ദുല്‍ഖര്‍. വ്യായാമം ചെയ്തു കഴിഞ്ഞ ശേഷം അടുത്ത സുഹൃത്തുക്കളെ ചലഞ്ച് ചെയ്യാറുമുണ്ട് താരം. ഇത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ദുല്‍ഖര്‍ സല്‍മാന്‍ പലപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് പിന്നാലെ തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രവും ദുല്‍ഖര്‍ സല്‍മാന്റെതായി വിജയമായി മാറിയിരുന്നു. കുറുപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.


Click it and Unblock the Notifications