അരിനെല്ലിക്കയുടെ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍, ബാല്യ കാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍, മോളിവുഡിനൊപ്പം തമിഴ്, തെലുങ്ക്, ബോളിവുഡ് ഇന്‍ഡസ്ട്രികളിലും നടന്‍ തിളങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

പിന്നാലെ തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രവും ദുല്‍ഖര്‍ സല്‍മാന്റെതായി തരംഗമായി മാറിയിരുന്നു. തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ദുല്‍ഖറിന്റെ എറ്റവും പുതിയ ചിത്രമായ കുറുപ്പിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കുറുപ്പിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ കാലത്ത് എല്ലാവരെയും പോലെ ദുല്‍ഖറും വീട്ടിലാണ്.

ക്വാറന്റൈന്‍ വിശേഷങ്ങള്‍

ക്വാറന്റൈന്‍ വിശേഷങ്ങള്‍ നടന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കൊറോണ ബോധവല്‍ക്കരണവുമായി എപ്പോഴും സജീവമാണ് സൂപ്പര്‍ താരം. ദുല്‍ഖറിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ അരിനെല്ലിക്കയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്തിയത്. ചിത്രത്തിനൊപ്പം നടന്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയ മായി മാറിയിരുന്നു.

നെല്ലിക്കയും ചാമ്പയ്ക്കയും

നെല്ലിക്കയും ചാമ്പയ്ക്കയും കഴിക്കാത്ത കുട്ടിക്കാലം ആര്‍ക്കുമുണ്ടാവില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. എല്ലാവരുമൊത്ത് പച്ചമാങ്ങ പറിച്ചതൊക്കെ മറക്കാന്‍ പറ്റില്ല. ഞാന്‍ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക മരം ഉണ്ടാവാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. വളരെ യാദൃശ്ചികമാണത്. എന്റെ കുട്ടിക്കാലം പ്രത്യേകിച്ച അമ്മ വീട്ടിലെ ഓര്‍മ്മകളില്‍ കൂടുതലും ഈ നെല്ലിക്കയും ചാമ്പക്കയ്ക്കും നിറഞ്ഞ മരങ്ങളാണ്.

കൂടാതെ ഇരുമ്പന്‍ പുളളി

കൂടാതെ ഇരുമ്പന്‍ പുളളി, ചെറി, അങ്ങനെയെല്ലാം അവിടെയുണ്ടായിരുന്നു. പച്ചമാങ്ങ പറിക്കാന്‍ മരത്തില്‍ വലിഞ്ഞുകേറിയതും കറുവ പട്ടയുടെ ഇലകള്‍ ചവച്ചു നടന്നതുമെല്ലാം എത്ര നല്ല ഓര്‍മ്മകളാണ്. ഇന്നത്തെ കുട്ടികളും ഈ അനുഭവങ്ങളിലൂടെയും കടന്നുപോകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് എന്നും നമ്മളുടെ കൂടെയുണ്ടാകും. ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദുല്‍ഖറിന്റെ പോസ്റ്റിന് പിന്നാലെ

ദുല്‍ഖറിന്റെ പോസ്റ്റിന് പിന്നാലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. കൂട്ടത്തില്‍ നെല്ലിപ്പുളളി അച്ചാറാണെനിക്കിഷ്ടം എന്നാണ് നടന്‍ സൈജു കുറുപ്പ് കുറിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ പോസ്റ്റിന് പിന്നാലെ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. ഇക്ക കൊതിപ്പിക്കല്ലേ, പൊളിച്ചല്ലോ ഇക്ക തുടങ്ങിയ കമന്റുകളുമായിട്ടാണ് പിന്നാലെ ആരാധകര്‍ എത്തിയിരുന്നത്. അതേസമയം ശ്രീനാഥ് രാജേന്ദ്രനാണ് ദുല്‍ഖര്‍ സല്‍മാന്റെ എറ്റവും പുതിയ ചിത്രമായ കുറുപ്പ് സംവിധാനം ചെയ്യുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ഇരുവരും വീണ്ടും ഒന്നിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X