വാപ്പച്ചിയുടെ ട്രെയിലര്‍ കണ്ട് രോമാഞ്ചകഞ്ചുകനായ ദുല്‍ഖര്‍ സല്‍മാന്‍! യാത്രയെക്കുറിച്ച് കുറിച്ചത്?

Recommended Video

യാത്ര ട്രെയിലർ കണ്ട് കുഞ്ഞിക്ക പറഞ്ഞത് | filmibeat Malayalam

ഭാഷാഭേദമില്ലാതെ അഭിനയിക്കാനും തിരിച്ചറിയാനും ആഗ്രഹിക്കുന്നവരാണ് താരങ്ങള്‍. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തമിഴിലേക്കും തെലുങ്കിലേക്കും എത്തിയിരിക്കുകയാണ് അദ്ദേഹം. യാത്രയും പേരന്‍പും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പേരന്‍പിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് യാത്രയുടെ ട്രെയിലറും എത്തിയത്.

ഇതിഹാസ കഥാപാത്രങ്ങളായാലും ബയോപ്പിക്ക് ചിത്രങ്ങളായാലും കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ചാണ് മമ്മൂട്ടി സിനിമ പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തെ വെച്ചല്ലാതെ ഈ സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് സംവിധായകനായ മഹി വി രാഘവ് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിലപാട് ശരിയായിരുന്നുവെന്നാണ് ആരാധകരും പറയുന്നത്. ആന്ധ്രപ്രദേശിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടായ പദയാത്രയുമായാണ് യാത്ര എത്തുന്നത്. വൈഎസ്ആറായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ഞെട്ടിച്ചിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ട്രെയിലറിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

കാത്തിരിപ്പിനൊടുവില്‍ ട്രെയിലറെത്തി

കാത്തിരിപ്പിനൊടുവില്‍ ട്രെയിലറെത്തി

പ്രഖ്യാപനം മുതല്‍ത്തന്നെ എല്ലാവരും യാത്രയ്ക്കായി കാത്തിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ലുക്ക് കൂടി പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയായിരുന്നു. സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തെലുങ്ക് ജനതയും കാത്തിരിക്കുകയായിരുന്നു അവരുടെ പ്രിയ നായകന്റെ സിനിമയ്ക്കായി. പേരന്‍പിന്റെ ട്രെയിലര്‍ പുറത്തുവിട്ടതിന് പിന്നാലെയായാണ് യാത്രയുടെ ട്രെയിലറെത്തിയത്. കണ്ണടച്ച് തുറക്കും മുന്‍പ് തന്നെ ട്രെയിലര്‍ തംരഗമായി മാറുകയും ചെയ്തു.

മുന്നറിയിപ്പോടെ തുടക്കം

മുന്നറിയിപ്പോടെ തുടക്കം

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിനിമ റിലീസ് ചെയ്യുന്നത്. രാഷ്ട്രീയ രംഗത്ത് സിനിമ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം എന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടുന്ന വൈഎസ്ആറിനെ സിനിമയില്‍ കാണാമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഹൈക്കമാന്‍ഡിനെ നിങ്ങള്‍ അനുസരിച്ചേ പറ്റൂവെന്ന മുന്നറിയിപ്പുമായാണ് ട്രെയിലര്‍ എത്തിയിട്ടുള്ളത്.

മമ്മൂട്ടിക്കൊപ്പം സുഹാസിനിയും

മമ്മൂട്ടിക്കൊപ്പം സുഹാസിനിയും

ഒരുകാലത്തെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. സുഹാസിനിയെയും ട്രെയിലര്‍ കാണുന്നുണ്ട്. ജഗപതി റാവു, റാവു രമേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു തെലുങ്ക് ചിത്രവുമായി മമ്മൂട്ടി എത്തുന്നത്.

രാഷ്ട്രീയ ജീവിതത്തിന് ഫോക്കസ്

രാഷ്ട്രീയ ജീവിതത്തിന് ഫോക്കസ്

മൂന്ന് വര്‍ഷം നീണ്ട പദയാത്രയ്‌ക്കൊടുവിലാണ് തെലുങ്ക് രാഷ്ട്രീയത്തിലെ അധിപനായി വൈഎസ്ആര്‍ മാറിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചാണ് സിനിമയും പറയുന്നത്. 1999 ല്‍ മുതല്‍ 2004 വരെയുള്ള കാലഘട്ടമാണ് സിനിമയ്ക്കായി പുനരാവിഷ്‌കരിച്ചിട്ടുള്ളത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിരുന്നു അദ്ദേഹം.

തെലുങ്ക് പഠിച്ചു

തെലുങ്ക് പഠിച്ചു

അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗിലും അസാമാന്യ മികവാണ് മമ്മൂട്ടി പ്രകടിപ്പിക്കുന്നത്. യാത്രയ്ക്കായി സ്വന്തം ശബ്ദം തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇതിനായി തെലുങ്ക് പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഡെഡിക്കേഷന് കൈയ്യടിയുമായി ആരാധകര്‍ മാത്രമല്ല താരങ്ങളുമെത്തിയിരുന്നു. മമ്മൂട്ടിയെ വിലയിരുത്താനുള്ള ആളല്ലെങ്കിലും അദ്ദേഹം ഞെട്ടിച്ചുവെന്ന് പൃഥ്വിരാജും അഭിപ്രായപ്പെട്ടിരുന്നു.

ദുല്‍ഖറിന്റെ അഭിപ്രായം

ദുല്‍ഖറിന്റെ അഭിപ്രായം

യാത്രയാക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ടീസറിന് പിന്നാലെയെത്തിയ ട്രെയിലറും താരപുത്രന്‍ ഷെയര്‍ ചെയ്തിരുന്നു. അങ്ങേയറ്റം ആവേശത്തോടെയാണ് അദ്ദേഹം ട്രെയിലറിനെക്കുറിച്ച് കുറിച്ചത്. താരപുത്രന്‍രെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഒരു മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുണ്ടെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

പോസ്റ്റ് കാണാം

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X