»   » പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

Posted By:
Subscribe to Filmibeat Malayalam

വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകന്റെ തൊപ്പിയണിയുന്നു. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. ഏറെ പ്രതീക്ഷയോടെയാണ് ഈ വാര്‍ത്ത ആരാധകര്‍ സ്വീകരിച്ചത്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കില്ല എന്നാണ് പുതിയ വാര്‍ത്തകള്‍. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നത്. പിന്നെ എന്തുപറ്റി?

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവയ്ക്കുന്നത് എന്നാണ് വാര്‍ത്തകള്‍. നിലവില്‍ തിരക്കഥ പൊളിച്ചെഴുതുന്ന തിരക്കിലാണ് അഞ്ജലി മേനോന്‍.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

ലവ് ഇന്‍ അഞ്ചങ്കോ എന്നാണ് ചിത്രത്തിന് പേരിട്ടത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അഞ്ജലി മേനോനും പ്രതാപ് പോത്തനും അത് നിഷേധിച്ചു. തങ്ങളുടെ ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല എന്ന് ഇരുവരും വ്യക്തമാക്കി.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

ഒരു പ്രണയ കഥയാണ് ചിത്രം. തമിഴ് നടി ധന്‍ഷിക ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തും. ധന്‍ഷികയുടെ ആദ്യ മലയാള ചിത്രമാവും ഇത്.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

ദുല്‍ഖറിനെ നായകനാക്കി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മാധവന്‍ എത്തുന്നു എന്ന വാര്‍ത്തയുമുണ്ട്.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ ക്യാമറ ചലിപ്പിയ്ക്കും. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ സുപ്രിയ ഈ ചിത്രം നിര്‍മിച്ചുകൊണ്ട് തിരിച്ചുവരും- അങ്ങനെ പ്രത്യേകതകള്‍ ഏറെയാണ് ഈ പോത്തന്‍ ചിത്രത്തിന്

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ യുഎസ്എയിലാണ് ദുല്‍ഖര്‍. അല്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.

English summary
Dulquer Salmaan is all set to play the lead role in Prathap Pothen's next directorial venture. But as per the latest reports, the untitled project has been delayed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam