അശോകനായി ഗ്രിഗറിയും ശ്യാമയായി അനുപമയും, മണിയറയിലെ അശോകനുമായി ദുൽഖർ
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രമായ മണിയറയിലെ ആശോകൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നാടൻ ലുക്കിലാണ് ഇരുവരുംഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ശ്യാമ എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്.
വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വേ ഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധാനം നവാഗതനായ ഷംസു സൈബ ആണ്.

നീതു കൃഷ്ണനാണ് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. സജാദ് കാക്കു ക്യാമറ , എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരിയും സംഗീതം ശ്രീഹരി കെ നായരും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ എസ്. മണി, വിഷ്ണു പി.സി. എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications