ദുല്‍ഖര്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്സിലെ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്ത്!

കൊറോണ എല്ലാ മേഖലകളെയും ബാധിച്ചെങ്കിലും സിനിമാമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിച്ച് വരുന്നതേയുള്ളു. മാര്‍ച്ച് മാസം അടച്ച തിയറ്ററുകള്‍ തുറക്കാന്‍ ഇനിയും അനുമതി കിട്ടിയിട്ടില്ല. ആളുകള്‍ കൂടുന്ന സ്ഥലമായതിനാല്‍ ഓപ്പണ്‍ തിയറ്ററുകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുവാദമുള്ളു. എങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശപ്പെടേണ്ട അവസ്ഥയില്ലെന്നാണ് മലയാളത്തില്‍ നിന്നടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിയറ്ററുകള്‍ അടഞ്ഞ് കിടന്നതോടെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് തീരുമാനിച്ചത്. അങ്ങനെ സൂഫിയും സുജാതയും എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഓണത്തിന് മുന്നോടിയായി ടൊവിനോ തോമസിന്റെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ 'സീ യൂ സൂണ്‍' എന്ന സിനിമയും സമാനമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

maniyarayile-ashokan

ഇപ്പോഴിതാ മറ്റൊരു സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് വരുന്നത്. തിരുവോണദിനത്തില്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത ചിത്രമാണ് 'മണിയറയിലെ അശോകന്‍'. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ദിവസം തന്നെ കണ്ടവരെല്ലാം നല്ല അഭിപ്രായം രേഖപ്പെടുത്തിയതോടെ 'മണിയറയിലെ അശോകന്‍' റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

നെറ്റ്ഫ്‌ളിക്സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ് മലയാള സിനിമയായ 'മണിയറയിലെ അശോകന്‍'. നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ സിനിമ ഒന്നാം സ്ഥാനത്തുള്ള വിവരം അറിയിച്ചത്. നെറ്റ്ഫ്‌ളിക്‌സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ക്ലാസ് ഓഫ് 83യും മൂന്നാം സ്ഥാനത്ത് ഗുഞ്ചന്‍ സക്സേനയുമാണ്.

maniyarayile-ashokan

നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്റേതാണ് തിരക്കഥ.

ജേക്കബ് ഗ്രിഗറി നായകനായി അഭിനയിച്ചതിനൊപ്പം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ചേര്‍ന്ന് നിര്‍മാണത്തിലും പങ്കാളിയായിരുന്നു. മലയാളത്തിലെ രണ്ടാമത്തെ ഡയറക്ട് ഒ.ടി.ടി റിലീസാണ് മണിയറയിലെ അശോകന്‍. ഓഗസ്റ്റ് 31 ന് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മുന്നോട്ടും മോശമില്ലാത്ത നേട്ടം കൈവരിക്കുമെന്ന് കരുതാം. സജാദ് കാക്കുവാണ് ഛായാഗ്രഹണം, അപ്പു ഭട്ടതിരി എഡിറ്റിങ്ങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X