»   » റസൂലുമല്ല, സ്റ്റീവ് ലോപ്പസുമല്ല; ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി ചിത്രത്തിന് പേരിട്ടു

റസൂലുമല്ല, സ്റ്റീവ് ലോപ്പസുമല്ല; ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി ചിത്രത്തിന് പേരിട്ടു

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകത്തിന് കാഴ്ചയുടെ പുതിയ അനുഭവം നല്‍കിയ രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന് പേരിട്ടു, കമ്മാട്ടി പാടം! ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍

അങ്കിള്‍ ബണ്‍, ഉള്‍ക്കടം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, അഗ്നി ദേവന്‍, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ പി ബാലചന്ദ്രനാണ് ഈ രാജീവ് രവി - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനും തിരക്കഥയെഴുതുന്നത്.

റസൂലുമല്ല, സ്റ്റീവ് ലോപ്പസുമല്ല; ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി ചിത്രത്തിന് പേരിട്ടു

അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രാഹകനായ രാജീവ് രവി സംവിധാന രംഗത്തെത്തുന്നത്. പിന്നീട് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലിനെ നായകനാക്കി ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രമെടുത്തു. കമ്മാട്ടി പാടം രാജീവിന്റെ മൂന്നാമത്തെ ചിത്രമാണ്

റസൂലുമല്ല, സ്റ്റീവ് ലോപ്പസുമല്ല; ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി ചിത്രത്തിന് പേരിട്ടു

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ദുല്‍ഖര്‍ ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ചാര്‍ലിയാണ് ദുല്‍ഖറിന്റെ ഒടുവിലത്തെ വിജയം. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയാണ് ഇനി റിലീസ് ചെയ്യാന്‍ കാത്തിരിയ്ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം

റസൂലുമല്ല, സ്റ്റീവ് ലോപ്പസുമല്ല; ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി ചിത്രത്തിന് പേരിട്ടു

അങ്കിള്‍ ബണ്‍, ഉള്‍ക്കടം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, അഗ്നി ദേവന്‍, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ പി ബാല ചന്ദ്രനാണ് ഈ രാജീവ് രവി - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനും തിരക്കഥയെഴുതുന്നത്.

റസൂലുമല്ല, സ്റ്റീവ് ലോപ്പസുമല്ല; ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി ചിത്രത്തിന് പേരിട്ടു

ജനുവരി അവസാനത്തോടെ തന്റെ ചിത്രത്തിന്റെ പേര് പ്രഖ്യാപിയ്ക്കുമെന്ന് നേരത്തെ രാജീവ് രവി പറഞ്ഞിരുന്നു. വൈകാതെ പേര് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ആദ്യമായി കേരളം വിടുന്ന രാജീവ് രവി ചിത്രം എന്ന പ്രത്യേകതയും കമ്മാട്ടി പാടത്തിനുണ്ട്. മുംബൈയിലും കൊച്ചിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

English summary
Dulquer Salmaans 16th film titled Kammatti Paadam, the film is to be directed by Rajeev Ravi Dulqers Charlie was one of the biggest hits of 2015. And he has more for molywood this 2016, Kammatti Paadam is DQs first film in 2016.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam