ദുല്‍ഖര്‍ സല്‍മാന്റെ ആദ്യത്തെ ജോലി എന്തായിരുന്നെന്നറിയാമോ?
മമ്മൂട്ടി സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒരു വക്കീലായിരുന്നു എന്ന സത്യം എല്ലാവര്‍വര്‍ക്കും അറിയാവുന്നതാണ്. അതുപോലെ സിനിമയില്‍ എത്തുന്നതിന് മുമ്പ് മകന്‍ ദുല്‍ഖര്‍ സല്‍ഡമാന്റെ തൊഴില്‍ എന്തായിരുന്നു?
ദുല്‍ഖരിന്റെ ലക്ഷ്യം സിനിമാ മാത്രമായിരുന്നോ?, ഒരിക്കലുമല്ല. അങ്ങനെയായിരുന്നെങ്കില്‍ എന്തിനാണ് ദുല്‍ഖര്‍ അമേരിക്കയിലൊക്കെ പോയി ബിസിനസ് അഡ്മിനിസ്‌ട്രേഷനും മറ്റും പഠിച്ചത്? ബിസിനസ് തന്നെയായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ തൊഴില്‍!!

ചെന്നൈയിലെ ശിഷ്യ സ്‌കൂളില്‍ പ്രഥാമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ തന്റെ ബിരുദം നേടിയെടുത്തത് അമേരിക്കയിലെ പര്‍ഡ്യൂ സര്‍വകലാശായില്‍ നിന്നുമാണ്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിബിഎ ബിരുദം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ പിന്നീട് ഒരു ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ തുടങ്ങി.
വാഹനങ്ങളോട് എന്നും ദുല്‍ഖറിനും വാപ്പച്ചി മമ്മൂട്ടിയ്ക്കും ഒരു ക്രെയ്‌സ് ഉണ്ടെന്നകാര്യം ആരാധകര്‍ക്കൊക്കെ അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ കാര്‍ വാണിജ്യത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ തന്റെ ആദ്യ ബിസിനസ് സംരംഭം അരംഭിച്ചത്.


Click it and Unblock the Notifications











