ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ദുല്‍ഖറിന്റെ ആ സിനിമ ഇതായിരുന്നു!
2017 ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു. ദുല്‍ഖര്‍ നായകനായെത്തിയ എല്ലാ സിനിമകളും ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം നാല് സിനിമകളായിരുന്നു റിലീസിനെത്തിയത്. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം തന്നെ. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലെത്തിയ സിനിമ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്.
സിനിമ തനിക്ക് നല്‍കിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് താരം സിനിമ ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ചത്. 2017 ജനുവരി 19 നായിരുന്നു സിനിമ തിയറ്ററുകളിലെത്തിയിരുന്നത്. സിനിമയെ കുറിച്ച് ദുല്‍ഖര്‍ പറയുന്നതിങ്ങനെയാണ്..

ജോമോന്റെ സുവിശേഷങ്ങള്‍
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും മുകേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ജോമോന്റെ സുവിശേഷങ്ങള്‍. ഇക്ബാല്‍ കുറ്റിപ്പുറമായിരുമായിരുന്നു സിനിമയ്ക്ക് കഥയൊരുക്കിയത്. 2017 ജനുവരി 19 നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

പ്രിയപ്പെട്ട സിനിമ
ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷമായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്. ദുല്‍ഖറിന്റെ വാക്കുകളില്‍ ആ സിനിമ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് വ്യക്തമാണ്.

ദുല്‍ഖര്‍ പറയുന്നതിങ്ങനെ..
ജോമോന്റെ സുവിശേഷങ്ങള്‍ വന്നിട്ട് ഒരു വര്‍ഷം കഴിയുകയാണ്. സിനിമയുടെ ചിത്രീകരണത്തിന്റെ എല്ലാ ദിവസങ്ങളും തനിക്ക് വളരെ പ്രിയപ്പെട്ടതായിട്ടാണ് തോന്നിയിരുന്നത്. സത്യന്‍ സാറും കുമാര്‍ സാറും ചെറുപ്പക്കാരെ പോലെ എനര്‍ജിയോടെയായിരുന്നു നടന്നിരുന്നത്. എല്ലാവരും ഒരു വലിയ കുടുംബത്തിലുള്ള വരെ പോലെയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.

സഹതാരങ്ങള്‍
അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമായിരുന്നു ദുല്‍ഖറിന്റെ നായികമാരായി അഭിനയിച്ചിരുന്നത്. ഇരുവര്‍ക്കുമൊപ്പമുള്ള അഭിനയത്തെ കുറിച്ചും ദുല്‍ഖര്‍ പറയുന്നു. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ അത് കഴിയുന്നത് വരെ തങ്ങള്‍ വലിയ ത്രില്ലിലായിരുന്നെന്നും അത്രയധികം മനോഹര നിമിഷം സമ്മാനിച്ചതിന സിനിമയിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ് താരം.

ദുല്‍ഖറിന്റെ അഭിനയം
ചിത്രത്തില്‍ ദുല്‍ഖറും മുകേഷും അച്ഛനും മകനുമായിട്ടായിരുന്നു അഭിനയിച്ചത്. സമ്പന്നന്മാരായിരുന്ന ഇരുവരും അതെല്ലാം നഷ്ടപ്പെട്ട് തമിഴ്‌നാട്ടിലേക്ക് പോവുന്നതും അവിടെ നിന്നും പൊരുതി ജയിക്കുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. മുകേഷിനൊപ്പമുള്ള ദുല്‍ഖറിന്റെ വൈകാരികമായ അഭിനയ മൂഹുര്‍ത്തങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2017 ലെ ഹിറ്റ്
2017 ല്‍ ആദ്യം പുറത്തിറങ്ങിയ സിനിമകളില്‍ ഹിറ്റായത് ജോമോന്റെ സുവിശേഷങ്ങളായിരുന്നു. മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ 30 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.


Click it and Unblock the Notifications











