വാപ്പച്ചിയോ ലാലങ്കിളോ? ദുല്‍ഖറിന്റെ സര്‍പ്രൈസ് ആര്‍ക്ക്! വൈകുന്നേരത്തെ സമ്മാനത്തെ കുറിച്ച് ദുല്‍ഖര്‍

വരാനിരിക്കുന്ന സിനിമകളുടെ ട്രെയിലറുകള്‍, ടീസര്‍, പോസ്റ്റര്‍ എന്നിവയെല്ലാം സിനിമാപ്രേമികള്‍ക്ക് വലിയ ആകാംഷയാണ് നല്‍കാറുള്ളത്. താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സിനിമകളുടെ ട്രെയിലറുകളും മറ്റും ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യാറുള്ളത്. ഇപ്പോഴിതാ തന്റെ അല്ലാത്ത ഒരു സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്ത് വിടുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരിക്കുകയാണ്.

ഇന്ന് വൈകുന്നേരം എന്റെ ഫേസ്ബുക്കിലൂടെ ഒരു സിനിമയുടെ ട്രെയിലര്‍ വരുമെന്നും എന്നാല്‍ അത് തന്റെ സിനിമയുടെ ആയിരിക്കുകയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ആരുടെ ചിത്രത്തിന്റെ ട്രെയിലര്‍ ആണെന്നതിന് ഒരു സൂചനയും നല്‍കിയിട്ടില്ല. മാത്രമല്ല ആരാധകരോട് അത് ഊഹിച്ച് പറയാനും ദുല്‍ഖര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തുടര്‍ന്ന് നിരവധി ആരാധകരാണ് ഊഹപോഹങ്ങളുമായി എത്തിയിരിക്കുന്നത്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് രാവിലെയാണ് ഫേസ്ബുക്കിലൂടെ വൈകുന്നേരം പുറത്ത് വരാന്‍ പോവുന്ന സര്‍പ്രൈസിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്. ഒരു സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ഷെയര്‍ ചെയ്യുന്നതിന്റെ ആകാംഷയിലാണ്. അത് ഏത് ചിത്രത്തിന്റെതാണെന്ന് ഊഹിക്കാന്‍ പറ്റുമോ എന്നും ഇത് തന്റെ അടുത്ത് റിലീസിനൊരുങ്ങുന്ന സിനിമയുടേത് അല്ലെന്നുമാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഏത് സിനിമയുടെ ട്രെയിലര്‍ ആയിരിക്കും വരുന്നതെന്ന് ആലോചിച്ച് ആരാധകരും എത്തിയിരിക്കുകയാണ്.

ആരാധകരെ കണ്‍ഫ്യൂഷനിലാക്കി

ആരാധകരെ കണ്‍ഫ്യൂഷനിലാക്കി

ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ സിനിമകളുടെ പേരുകള്‍ പറഞ്ഞ് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഫ്രഞ്ച് വിപ്ലവം, ഡ്രാമ, മാമാങ്കം, കുഞ്ഞാലി മരക്കാര്‍, ഒടിയന്‍, മധുരരാജ, തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍, കായംകുളം കൊച്ചുണ്ണി, ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെ ദുല്‍ഖറുമായി ബന്ധമുള്ളതും അല്ലാത്തതുമായ ഒരുപാട് സിനിമകളുടെ പേരുകളാണ് സിനിമാപ്രേമികള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

സാധ്യതകളില്ല

സാധ്യതകളില്ല

തന്റെ സിനിമ അല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നതിനാല്‍ ഒരു യമണ്ടന്‍ പ്രേമകഥ ആയിരിക്കില്ലെന്ന കാര്യത്തില്‍ ഉറപ്പാണ്. കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുന്നതിനാല്‍ കൊച്ചുണ്ണിയുടെ ട്രെയിലര്‍ ആവാന്‍ സാധ്യതയില്ല. ഒടിയന്റെ ട്രെയിലര്‍ കായംകുളം കൊച്ചുണ്ണിയുടെ റിലീസിനൊപ്പം ഒക്‌ടോബര്‍ പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. മാമാങ്കം അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങിയിട്ടാവും ട്രെയിലര്‍ വരിക. അങ്ങനെ നോക്കുമ്പോള്‍ ഏത് സിനിമയായിരിക്കുമെന്ന് ആരാധകരെയും കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്.

ഡ്രാമയോ?

ഡ്രാമയോ?

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. നവംബര്‍ ഒന്നിന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയുടെ സെന്‍സറിംഗ് അടുത്തിടെ കഴിഞ്ഞിരുന്നു. അതിനാല്‍ ഡ്രാമയില്‍ നിന്നുമൊരു ട്രെയിലര്‍ പുറത്ത് വരാനുള്ള സാധ്യതാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. റിലീസിന് മുന്നോടിയായി സിനിമയില്‍ നിന്നും കിടിലന്‍ പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. ഉടന്‍ തന്നെ ഒരു ട്രെയിലര്‍ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദുല്‍ഖര്‍ ഇന്ന് വൈകുന്നേരം പുറത്ത് വിടാന്‍ ചാന്‍സുള്ളത് ഡ്രാമയുടെ ട്രെയിലറാണെന്നാണ് ചിലര്‍ പറയുന്നത്.

 മധുരരാജയ്ക്കും സാധ്യത

മധുരരാജയ്ക്കും സാധ്യത

2010 ല്‍ വൈശാഖിന്റെ സംവിധാനത്തിലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. സിനിമയിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മാത്രമേ ഇതിനോടകം പുറത്ത് വന്നിട്ടുള്ളു. ആകാംഷ ഉണര്‍ത്തുന്നൊരു ട്രെയിലറിനോ ടീസറിനോ സാധ്യതയുണ്ട്. ദുല്‍ഖറിന്റെ പോസ്റ്റില്‍ പറയുന്ന ട്രെയിലര്‍ മധുരരാജയുടേതാവുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

ദുല്‍ഖറിന്റെ തിരക്കുകള്‍

ദുല്‍ഖറിന്റെ തിരക്കുകള്‍

മലയാളത്തിന് പുറമേ അന്യഭാഷകളില്‍ കൂടി ദുല്‍ഖര്‍ സജീവമായത് ഈ വര്‍ഷമാണ്. തെലുങ്കില്‍ അരങ്ങേറ്റം നടത്തിയ മഹാനടി സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നാലെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ കാര്‍വാനും റിലീസിനെത്തിയിരുന്നു. മോശമില്ലാത്ത അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തമിഴില്‍ നിര്‍മ്മിക്കുന്ന കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. ബോളിവുഡില്‍ നിന്നും സോയ ഫാക്ടര്‍ എന്നൊരു ചിത്രം കൂടി വരാനുണ്ട്. ഒരു യമണ്ടന്‍ പ്രേമകഥയാണ് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ മലയാളചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X