»   » ആക്ഷേപ ഹാസ്യമാക്കി, മടിയന്മാരുടെ പുകവലി കഥയുമായി തീവണ്ടി! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ കിടുക്കി!

ആക്ഷേപ ഹാസ്യമാക്കി, മടിയന്മാരുടെ പുകവലി കഥയുമായി തീവണ്ടി! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ കിടുക്കി!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് ടൊവിനോ തോമസ്. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ ടൊവിനോയ്ക്ക് കഴിയാറുണ്ട്. മായനദിയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനാവുന്ന സിനിമയാണ് തീവണ്ടി. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. റിലീസായ ഉടനെ തന്നെ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ഫെലിനി ടിപിയാണ് സംവിധാനം ചെയ്യുന്നത്. പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത് പോലെ തന്നെ പുകവലിയാണ് സിനിമയുടെ ഇതിവൃത്തം.


ടൊവിനോയുടെ തീവണ്ടി

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന തീവണ്ടി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയില്‍ നിന്നും ഫസ്റ്റ്് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.


ദുല്‍ഖര്‍ പറയുന്നത്..

ഫെലിനി ഒരു വലിയ സംവിധായകനായി മാറുമെന്നാണ് പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. മുന്‍പ് അദ്ദേഹത്തിനൊപ്പം സെക്കന്‍ഡ് ഷോ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നതായിട്ടും ദുല്‍ഖര്‍ പറയുന്നു. ഒപ്പം തീവണ്ടിയിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകളും അറിയിച്ചിരിക്കുകയാണ്.


ആക്ഷേപ ഹാസ്യം

ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. മാത്രമല്ല സിനിമയൊരു ആക്ഷേപ ഹാസ്യമായിരിക്കുമെന്ന കാര്യം ടൊവിനോ തന്നെ പറഞ്ഞിരിക്കുകയാണ്. കോമഡിയ്ക്ക് പ്രധാന്യം നല്‍കി തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതും.


മറ്റ് കഥാപാത്രങ്ങള്‍

ടൊവിനോയെ കൂടാതെ സിനിമയില്‍ മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ചാന്ദിനി ശ്രീധരനാണ് സിനിമയില്‍ നായികയായി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറാംമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷമി, എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.


മടിയന്മാരുടെ കഥ

സിനിമയില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കോഴിക്കോട്ടെ പയ്യോളിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് വിനി വിശ്വലാല്‍ ആണ് തീവണ്ടിയ്ക്കും തിരക്കഥയൊരുക്കിയിരിക്കുന്നത്.


അവസാനമിറങ്ങിയ സിനിമകള്‍

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് ടൊവിനോ അഭിനയിക്കുന്നത്. കഴിഞ്ഞ ഡിസംബറിലെത്തിയ മായനദി സൂപ്പര്‍ ഹിറ്റായിരുന്നു. ഈ വര്‍ഷമിറങ്ങിയ ആമി എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി ടൊവിനോയും പ്രത്യക്ഷപ്പെട്ടിരുന്നു.


ടൊവിനോയുടെ തിരക്കുകള്‍

ഈ വര്‍ഷം സിനിമകളുടെ തിരക്കുകളിലാണ് ടൊവിനോ. അഭിയുടെ കഥ അനുവിന്റെയും, ധനുഷിനൊപ്പം തമിഴില്‍ മാരി 2, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങി പത്തോളം സിനിമകളാണ് ടൊവിനോയുടെ ഇനി വരാനിരിക്കുന്നത്.

മോനായി ബത്‌ലഹേമിലെത്തിയത് എങ്ങനെയാണെന്ന് അറിയാമോ? അനാഥനായ മോനായിയുടെ കഥ വൈറലാവുന്നു!!


ഗിറ്റാര്‍ വായിച്ച് ലാലേട്ടന്റെ പുതിയ ലുക്ക്! അച്ഛനെയും മകനെയും അടപടലം ട്രോളി കൊന്ന് ട്രോളന്മാരും..

English summary
Dulquer Salmaan releases the first look poster of Theevandi!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam