For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് ദേവരകൊണ്ടയ്ക്കു വേണ്ടി ദുല്‍ഖര്‍ സല്‍മാന്റെ പാട്ട്! ഒപ്പം രമ്യാ നമ്പീശനും! കാണൂ

    |

    അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിക്ക് ശേഷവും വിജയചിത്രങ്ങള്‍ നടന് ലഭിച്ചിരുന്നു. ഡിയര്‍ കംമ്രേഡ് എന്ന സിനിമയാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാലു ഭാഷകളിലായി എത്തുന്ന ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

    dulquer salmaan-vijay devarakonda,

    അതേസമയം വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ആലപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിയര്‍ കംമ്രേഡിന്റെ മലയാളം പതിപ്പിനു വേണ്ടിയാണ് ദുല്‍ഖര്‍ പാട്ട് പാടിയിരിക്കുന്നത്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം മഹാനടിയില്‍ ഇരുതാരങ്ങളും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് തെലുങ്ക് താരത്തിന്റെ പുതിയ സിനിമയിലേക്ക് ദുല്‍ഖറിനെ എത്തിച്ചിരിക്കുന്നത്.

    ദുല്‍ഖറിനൊപ്പം രമ്യാ നമ്പീശനും മലയാളം പതിപ്പിനു വേണ്ടി ഒരു ഗാനം ആലപിച്ചതായി അറിയുന്നു. ജസ്റ്റിന്‍ പ്രഭാകരനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാന ഇത്തവണയും വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തുന്നു. മലയാളി താരം ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ജൂലായ് 26നാണ് ഡിയര്‍ കംമ്രേഡ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    പതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മെഗാസ്റ്റാര്‍! ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ ചിത്രം വൈറലാകുന്നു

    മലൈക അറോറയ്ക്ക് നേരെ വീണ്ടും ട്രോള്‍! വസ്ത്ര ധാരണത്തിന് നടിയെ ട്രോളി സോഷ്യല്‍ മീഡിയ

    English summary
    dulquer salmaan remya nambeeshan song in dear comrade movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X