For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെപ്പോലെ തന്നെ ദുല്‍ഖറും! ജീവിതത്തിലെ ഏറ്റവും വലിയ മോഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

  |

  സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ ആവര്‍ത്തന വിരസത ഉളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് ആ ശൈലി മാറ്റുകയായിരുന്നു താരം, മമ്മൂട്ടിയുടെ മകന്‍ ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്.

  വാപ്പച്ചിയെപ്പോലെ തന്നെ അന്യഭാഷകളില്‍ നിന്നും മികച്ച കൈയ്യടിയും പിന്തുണയും മകനും സ്വന്തമാക്കിയിരുന്നു. പിറന്നാളുകാരനായ ദുല്‍ഖറിന് ആശംസ നേര്‍ന്ന് എത്തിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങി സിനിമാലോകത്തുള്ളവരും താരപുത്രന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

  അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് ദുല്‍ഖര്‍. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറിലായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസ് ചെയ്തത്. മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ സിനിമകളും നിര്‍മ്മിക്കുന്നത് അദ്ദേഹമാണ്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒരുമിക്കുന്നത് കുറുപ്പിന് വേണ്ടിയാണ്.

  Dulquer Salmaan
  Happy Birthday Dulquer Salmaan | FilmiBeat Malayalam

  ഞാ​​​നാ​ർ​​​ക്കും​ ​റെ​​​സ് ​പെ​​​ക്ട് ​കൊ​​​ടു​​​ക്കാ​​​തി​​​രു​​​ന്നി​​​ട്ടി​​​ല്ലെന്ന് ദുല്‍ഖര്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്..​ ​ക​​​ഥ​​​ക​​​ളും​ ​ആ​​​ശ​​​യ​​​ങ്ങ​​​ളും​ ​വ​​​ച്ചി​​​ട്ടേ​ ​ഞാ​ൻ​ ​ചി​​​ന്തി​​​ക്കാ​​​റു​​​ള്ളൂ.​ ​എ​​​നി​​​ക്ക് ​റി​​​ലേ​​​റ്റ് ​ചെ​​​യ്യാ​ൻ​ ​പ​​​റ്റു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ​നോ​​​ക്കും.​ ​അ​​​ല്ലാ​​​തെ​ ​ഒ​​​രു​ ​സി​​​നി​മ​ ​ക​​​മ്മി​​​റ്റ് ​ചെ​​​യ്യു​​​മ്പോ​ൾ​ ​സം​​​വി​​​ധാ​​​യ​​​ക​ൻ​ ​സീ​​​നി​​​യ​​​റാ​​​ണോ​ ​ജൂ​​​നി​​​യ​​​റാ​​​ണോ​ ​എ​​​ന്നൊ​​​ന്നും​ ​നോ​​​ക്കാ​​​റി​​​ല്ല.​ ​എ​​​ന്തൊ​​​ക്കെ​ ​പ​​​റ​​​ഞ്ഞാ​​​ലും​ ​നാ​​​ളെ​ ​എ​​​നി​​​ക്കും​ ​വ​​​യ​​​സാ​​​കും.​ ​എ​​​ന്നെ​ ​കാ​​​സ്റ്റ് ​ചെ​​​യ്യാ​ൻ​ ​ആ​ൾ​​​ക്കാ​ർ​​​ക്ക് ​താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​തെ​​​വ​​​രും.​ ​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ​ ​ഇ​​​ഷ്ടം​ ​ചി​​​ല​​​പ്പോ​ൾ​ ​പൊ​​​യ്പ്പോ​​​യെ​​​ന്ന് ​വ​​​രാം.​ ​ആ​ ​പേ​​​ടി​ ​മ​​​ന​​​സി​​​ലു​​​ണ്ട്.

  പ​​​റ്റു​​​ന്ന​​​ത്ര​​​യും​ ​കാ​​​ലം​ ​സി​​​നി​​​മ​​​യി​ൽ​ ​നി​ൽ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ​ത​​​ന്നെ​​​യാ​​​ണ് ​എ​​​ക്കാ​​​ല​​​ത്തെ​​​യും​ ​ഏ​​​റ്റ​​​വും​ ​വ​​​ലി​യ​ ​മോ​​​ഹം.​ ​ന​​​ല്ല​ ​സി​​​നി​​​മ​​​ക​ൾ​ ​ചെ​​​യ്യു​​​ക.​ ​ഇ​​​തു​​​വ​​​രെ​ ​ഞാ​ൻ​ ​ചെ​​​യ്ത​ ​സി​​​നി​​​മ​​​ക​​​ളെ​​​ല്ലാം​ ​ന​​​ല്ല​​​ത് ​ത​​​ന്നെ​​​യാ​​​ണെ​​​ന്നാ​​​ണ് ​എ​​​ന്റെ​ ​വി​​​ശ്വാ​​​സം.​ ​അ​​​തു​​​പോ​​​ലെ​ ​ത​​​ന്നെ​ ​ഇ​​​നി​​​യും​ ​ന​​​ല്ല​ ​സി​​​നി​​​മ​​​ക​​​ളു​​​ണ്ടാ​​​ക​​​ട്ടെയെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

  എ​​​ന്നെ​ ​ആ​​​രാ​​​ധി​​​ക്കു​​​ന്ന​​​വ​​​രെ​ ​എ​​​നി​​​ക്കും​ ​ഇ​​​ഷ്ട​​​മാ​​​ണ്.​ ​പ​​​ക്ഷേ​ ​എ​​​ന്നോ​​​ടു​​​ള്ള​ ​ആ​​​രാ​​​ധ​ന​ ​അ​​​വ​​​രു​​​ടെ​ ​മൂ​​​ന്നാ​​​മ​​​ത്തെ​​​യോ​ ​നാ​​​ലാ​​​മ​​​ത്തെ​​​യോ​ ​പ്ര​​​യോ​​​റി​​​റ്റി​ ​ആ​​​യാ​ൽ​ ​മ​​​തി.​ ​ആ​​​ദ്യം​ ​വീ​​​ട്ടു​​​കാ​ർ.​ ​പി​​​ന്നെ​ ​ജോ​​​ലി​​​യോ​ ​പ​​​ഠി​​​ത്ത​​​മോ.​ ​അ​​​ത് ​ക​​​ഴി​​​ഞ്ഞ് ​മ​​​തി​ ​ആ​​​രാ​​​ധ​​​ന​​​യെ​​​ന്നാ​​​ണ് ​എ​​​ന്റെ​ ​പ​​​ക്ഷം. തന്നിലെ ഗായകനെ കണ്ടെത്തിയ ഗോപി സുന്ദറിനെക്കുറിച്ചും ദുല്‍ഖര്‍ സംസാരിച്ചിരുന്നു.

  ​നി​​​ങ്ങ​ൾ​ ​പാ​​​ട്ടു​​​പാ​​​ടു​​​ന്ന​ ​പോ​​​ലെ​ ​ഞാ​​​നും​ ​പാ​​​ട്ട് ​പാ​​​ടും​ ​അ​​​ത്രേ​​​യു​​​ള്ളൂ.​ ​അ​​​ല്ലാ​​​തെ​ ​ഞാ​​​നൊ​​​രു​ ​ഗാ​​​യ​​​ക​​​നൊ​​​ന്നു​​​മ​​​ല്ല.​ ​ആ​​​രാ​​​യാ​​​ലും​ ​ഒ​​​രു​ ​പാ​​​ട്ട് ​ഇ​​​ഷ്ട​​​പ്പെ​​​ട്ടാ​ൽ​ ​അ​​​ത് ​കേ​ൾ​​​ക്കാ​ൻ​ ​തോ​​​ന്നും,​ ​പാ​​​ടാ​ൻ​ ​തോ​​​ന്നും​ ​അ​​​ത്രേ​​​യു​​​ള്ളൂ.​ ​എ​​​ന്നോ​​​ടു​​​ള്ള​ ​ഇ​​​ഷ്ടം​ ​കൊ​​​ണ്ട് ​അ​​​വ​ർ​ ​എ​​​ന്നെ​ ​പാ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നേ​​​യു​​​ള്ളൂ. എ​​​ന്റെ​ ​മ​​​ന​​​സി​ൽ​ ​ഒ​​​രു​ ​രാ​​​ഷ്ട്രീ​​​യ​​​മു​​​ണ്ടെ​​​ന്ന് ​വി​​​ചാ​​​രി​​​ച്ചോ​​​ളൂ.​ ​പ​​​ക്ഷേ​ ​ഞാ​​​ന​​​ത് ​പു​​​റ​​​ത്ത് ​പ​​​റ​​​യാ​ൻ​ ​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

  English summary
  Dulquer Salmaan reveals about biggest dream in life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X