വാപ്പച്ചിയുടെയും ഉമ്മയുടെയും ആണ് ഞാന്‍ കണ്ടിട്ടുളളതില്‍ വെച്ച് യമണ്ടന്‍ പ്രണയം, കാരണം പറഞ്ഞ് ദുല്‍ഖര്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുളള താരമാണ് അദ്ദേഹം. മമ്മൂക്കയ്‌ക്കൊപ്പം ഭാര്യ സുല്‍ഫത്തും വാര്‍ത്തകളില്‍ നിറയാറുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമെല്ലാം മാതൃക ദമ്പതികളാണ് ഇരുവരും. മമ്മൂക്കയുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്താണ് മെഗാസ്റ്റാര്‍ കൂടുതല്‍ സമയം വീട്ടിലുണ്ടായത്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഈ സമയത്ത് പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും കുടുംബത്തോടൊപ്പം ചിലവഴിച്ചും ദിവസങ്ങള്‍ തളളിനീക്കുകയായിരുന്നു താരം. മമ്മൂക്കയ്‌ക്കൊപ്പം ദുല്‍ഖറിന്‌റെയും അമാലിന്‌റെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. വാപ്പച്ചി വീട്ടില്‍ ഉളളപ്പോഴുളള നിമിഷങ്ങളെ കുറിച്ചെല്ലാം ദുല്‍ഖര്‍ മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്.

വീട്ടിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വന്നാല്‍ അദ്ദേഹം ഇപ്പോഴും വഴക്ക് പറയാറുണ്ടെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുളള ദുല്‍ഖറിന്‌റെ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം താന്‍ കണ്ടിട്ടുളളതില്‍ വെച്ച് ഒരു യമണ്ടന്‍ പ്രണയം ഏതാണെന്ന് ചോദിച്ചാല്‍ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും ആണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വാപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തുവെക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. അവരുടെ പ്രണയം നോക്കുമ്പോള്‍ നമ്മുടെത് ഒന്നും അതിന്‌റെ അത്രയും വരില്ലെന്നും അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ഞാന്‍ കണ്ടിട്ടുളള ഒരു യമണ്ടന്‍ പ്രണയം ഏതെന്ന് ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ്. ഞങ്ങളുടെ പ്രണയമൊന്നും അതിന്‌റെ മുന്നില്‍ ഒന്നുമല്ല.

എന്റെ സഹോദരി അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മ അവിടെ പോയി കുറച്ചുനാള്‍ നിന്നിരുന്നു. അന്ന് വാപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തുവെയ്ക്കും, ദുല്‍ഖര്‍ പറയുന്നു. കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ. അതൊക്കെ തന്നെയാണ് ഞാന്‍ കണ്ടിട്ടുളള യമണ്ടന്‍ പ്രണയം. അല്ലാതെ എന്റെ സ്റ്റൈലിലുളള ന്യൂജെന്‍ പ്രണയമൊന്നും അതിന്‌റെ അത്രയും വരില്ല, ദുല്‍ഖര്‍ സല്‍മാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബ വിശേഷങ്ങള്‍ക്കൊപ്പം തന്നെ വാപ്പച്ചിയുടെ സിനിമകളെ കുറിച്ചും ദുല്‍ഖര്‍ മനസുതുറക്കാറുണ്ട്. മുന്‍പ് വാപ്പച്ചി അഭിനയിച്ച സിനിമകളില്‍ എറ്റവും ഇഷ്ടമുളള ചിത്രങ്ങളെ കുറിച്ചെല്ലാം ദുല്‍ഖര്‍ മനസുതുറന്നിരുന്നു. എന്നാല്‍ ദുല്‍ഖറിനെ കുറിച്ച് അഭിമുഖങ്ങളിലൊന്നും മമ്മൂക്ക സംസാരിക്കാറില്ല. ആഘോഷങ്ങളോ ആര്‍പ്പുവിളികളോ ഒന്നുമില്ലാതെയാണ് ദുല്‍ഖര്‍ തന്റെ ആദ്യ ചിത്രവുമായി മലയാളത്തില്‍ എത്തിയത്.
Recommended Video

2012ലാണ് ദുല്‍ഖറിന്‌റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ പുറത്തിറങ്ങിയത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ ഉസ്താദ് ഹോട്ടല്‍, തീവ്രം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും നടന്‌റെതായി പുറത്തിറങ്ങി. ഇന്ന് പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡമുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം നടന് ആരാധകരുണ്ട്.


Click it and Unblock the Notifications