»   » ദുല്‍ഖര്‍ രാത്രി ബൈക്കുമെടുത്ത് പോയാല്‍ ഉറങ്ങാതെ കാത്തിരിക്കുന്ന മമ്മൂട്ടി; നടന്‍ പറയുന്നു

ദുല്‍ഖര്‍ രാത്രി ബൈക്കുമെടുത്ത് പോയാല്‍ ഉറങ്ങാതെ കാത്തിരിക്കുന്ന മമ്മൂട്ടി; നടന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

വാപ്പച്ചിക്കും മകനും വാഹനങ്ങളോടുള്ള ഇഷ്ടവും താത്പര്യവും നാട്ടില്‍ പാട്ടാണ്. പക്ഷെ ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കുന്നത് വരെ ഒരു ബൈക്ക് വാങ്ങാന്‍ മമ്മൂട്ടി സമ്മതിച്ചിട്ടില്ലത്രെ. മറ്റെല്ലാ അച്ഛന്മാരെയും പോലെ തന്റെയും സുരക്ഷിതത്വമാണ് വാപ്പച്ചി ആഗ്രഹിച്ചത് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

സിനിമയില്‍ വന്നതിന് ശേഷം ബൈക്ക് വാങ്ങി. കൂട്ടുകാര്‍ക്കൊപ്പം രാത്രി റൈഡിന് പോകും. ഒരിക്കലും പോകരുത് എന്ന് പറഞ്ഞ് വാപ്പച്ചി തടഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ പോയി മടങ്ങിവരുന്നത് വരെ സിറ്റൗട്ടില്‍ ഉറങ്ങാതെ കാത്തിരിയ്ക്കും. പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണെങ്കിലും മൃദുലഹൃദയനാണെന്നും വാപ്പച്ചിയെ കുറിച്ച് മകന്‍ പറഞ്ഞു.

 dulquar-salmaan

മറ്റുള്ളവരുടെ മുന്നില്‍ സത്യസന്ധനായി നില്‍ക്കുന്ന വാപ്പച്ചി തന്റെ അഭിമാനമാണ്. എന്നാല്‍ സിനിമയില്‍ വന്ന കാലത്ത് ആ നിഴലില്‍ നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. താരപുത്രന്മാര്‍ക്ക് എല്ലാം എളുപ്പം നേടാം എന്നൊരു ചിന്താഗതിയായിരുന്നു എല്ലാവര്‍ക്കും. അതുകൊണ്ട് തന്നെ സ്വന്തമായി എന്തെങ്കിലും ചെയ്ത് നില്‍ക്കണം എന്നുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും തനിക്ക് മാതൃക വാപ്പിച്ചി തന്നെയാണെന്നും ദുല്‍ഖര്‍ പറയുന്നു

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Dulquer Salmaan, the young actor revealed the protective side of his dear father Mammootty, recently. Dulquer was talking in the popular show Red Carpet, which was aired in RED FM, Cochin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam