»   » കുഞ്ഞിക്കയിലെ വാപ്പച്ചി എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

കുഞ്ഞിക്കയിലെ വാപ്പച്ചി എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ കുഞ്ഞിക്കക്കും കുടുംബത്തിനും സന്തോഷത്തിന്റെ നാളുകളാണ് ഈ കഴിഞ്ഞ ദിവസങ്ങള്‍. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നതോടെ തനിക്കും മാറ്റം വന്നിരിക്കുകയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ദുല്‍ഖറിനും ഭാര്യ അമാലിനും കുഞ്ഞു പിറന്നത്. കാത്തിരിപ്പിനൊടുവില്‍ രാജകുമാരി വന്നതിനെക്കുറിച്ച് ദുല്‍ഖര്‍ ഫേസ്ബുക്കിലുടെയാണ് പറഞ്ഞത്.

അച്ഛനായതിന് ശേഷം വന്ന മാറ്റങ്ങള്‍

താന്‍ അച്ഛനായതിന് ശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുകയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. വനിത മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തുറന്ന് സംസാരിച്ചത്.

എല്ലാവരെയും പോലെ ഞാനും മാറി

മകള്‍ വന്നത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഏതെരാളെ പോലെയും എന്റെ ജീവിതത്തിലെ വലിയ സ്വപ്‌നമായിരുന്നു മകള്‍. അവള്‍ വന്നതിന് ശേഷം എന്റെ ചിന്തകളിലും സ്വഭാവത്തിലും മാറ്റമുണ്ടായി എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ദുല്‍ഖര്‍ അമാല്‍ ദമ്പതികളുടെ രാജകുമാരി

ചെന്നൈയിലെ മദര്‍ഹുഡ് ഹോസ്പിറ്റലിലായിരുന്നു മേയ് 5 നായിരുന്നു, ദുല്‍ഖര്‍ അമാല്‍ ദമ്പതികളുടെ രാജകുമാരി ജനിച്ചത്.

സിഐഎ യുടെ റിലീസ്

മകള്‍ ജനിച്ച അതേ ദിവസം തന്നെയായിരുന്നു ദുല്‍ഖറിന്റെ പുതിയ സിനിമ കോമ്രേഡ് ഇന്‍ അമേരിക്ക റിലീസായത്. ചിത്രം തിയറ്ററില്‍ ഹിറ്റായി മാറിയതോടെ കുടുംബം ഇരിട്ടി സന്തോഷത്തിലാണ്.

English summary
My life changed when she arrived; dulquer opens up

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam