»   » പോസിറ്റീവ് കഥാപാത്രങ്ങള്‍ മാത്രമേ ദുല്‍ഖര്‍ ചെയ്യൂ, നെഗറ്റീവ് ചെയ്യില്ല, അതിനൊരു ശക്തമായ കാരണമുണ്ട്

പോസിറ്റീവ് കഥാപാത്രങ്ങള്‍ മാത്രമേ ദുല്‍ഖര്‍ ചെയ്യൂ, നെഗറ്റീവ് ചെയ്യില്ല, അതിനൊരു ശക്തമായ കാരണമുണ്ട്

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങളെ അന്തമായി ആരാധിയ്ക്കുന്ന ചിലരുണ്ട്. സിനിമയും ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയാത്തത ചിലര്‍ സിനിമാ താരങ്ങളെ, അനുകരിയ്ക്കുന്നത് സിനിമയില്‍ അവര്‍ ചെയ്യുന്ന കഥാപാത്രങ്ങളെ നോക്കിയാണ്.

വടികൊണ്ടുള്ള അടിയൊക്കെയുള്ള ടീസര്‍, ഇത് ദുല്‍ഖര്‍ സല്‍മാന്റെ പ്രതിഷേധം!!

ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആരാധകരുടെ വലുപ്പവും, അവര്‍ക്ക് തന്നോടുള്ള സ്‌നേഹവും അറിയുന്ന ദുല്‍ഖര്‍ പറയുന്നു, താന്‍ ഒരിക്കലും നെഗറ്റീവ് സന്ദേശം നല്‍കുന്ന കഥാപാത്രങ്ങള്‍ ചെയിയില്ല എന്ന്.

നല്ലതിലേക്ക് നയിക്കണം

പുതു തലമുറയെ നല്ല റൂട്ടിലേക്ക് നയിക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് ദുല്‍ഖര്‍ പറയുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന സിനിമകളില്‍ പോസിറ്റീവായ സന്ദേശം നല്‍കുന്ന കഥാപാത്രങ്ങളെ മാത്രമേ ചെയ്യൂ.

ആരാധകരുടെ സ്‌നേഹം

എന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന, എന്റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ആരാധന എന്നതിനെക്കാള്‍ അവരുടെ ആത്മാര്‍ത്ഥമായ സ്‌നേഹമാണ് പ്രധാനം

എന്നെ അലട്ടുന്നത്

എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്ന ഒരു കാര്യമാണ് മുതിര്‍ന്നവരുടെ ജീവിതം. ഒരു കാലത്ത് നല്ലോണം ജീവിച്ചവര്‍ വയസ്സാവുമ്പോള്‍ ആരോരുമില്ലാതെ സങ്കടപ്പെടുകയും ചെയ്യുന്നു. ഇന്ന് ഇത്തരക്കാരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്.

ആരാധകരോട് പറയാനുള്ളത്

പ്രായമുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ചെറുപ്പക്കാര്‍ക്ക് കഴിയണം. സമര്‍പ്പിതമായ മനസ്സോടെ പ്രായമുള്ളവരെ സ്‌നേഹിക്കാനും പരിചരിക്കാനും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ മുന്നോട്ട് വരണം എന്ന് ദുല്‍ഖര്‍ പറയുന്നു.

English summary
Dulquer Salmaan's advice for youngsters

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam