വാപ്പച്ചിയെ ചങ്ങാതിയാക്കി ദുല്‍ഖര്‍ സല്‍മാന്‍! ഈ ഫോട്ടോ കണ്ടാല്‍ എല്ലാവരും അങ്ങനെ തന്നെ പറയുകയുള്ളു
പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയ്ക്ക് ആശംസ പ്രവാഹമാണ്. സോഷ്യല്‍ മീഡിയ നിറയെ ആരാധകരും സിനിമാ താരങ്ങളുമുള്‍പ്പെടെ നിരവധി പേരും ആശംസകളാണ്. കേരളത്തില്‍ മുഴുവനും മമ്മൂട്ടി ആരാധകരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. കാരുണ്യ പ്രവര്‍ത്തികളും ഇതിലുണ്ട്. ആരാധകര്‍ക്കൊപ്പം മമ്മൂട്ടിയും സജീവമായി രംഗത്തുണ്ട്.
മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചെങ്കിലും ശ്രദ്ധേയമായിരിക്കുന്നത് മറ്റൊരാളുടേതാണ്. മമ്മൂട്ടിയുടെ മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെയായിരുന്നു വാപ്പച്ചിയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചത്.

ഏറ്റവും കൂളസ്റ്റായ ചങ്ങാതിയ്ക്ക് സന്തോഷകരമായൊരു ജന്മദിനം ആശംസിക്കുകയാണ്. വാപ്പച്ചിയെ കുറിച്ചുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ആശംസയ്‌ക്കൊപ്പം മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഫോട്ടോയും ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുകയാണ്. വിദേശത്ത് നിന്നും ഡെനിം ഷോര്‍ട്ട്‌സും ചെക്ക് ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയുള്ളത്.
ഡെഫെനിഷന്‍ ഓഫ് കൂള്‍, ടൈംമെഷീന്‍, ഡാഡികൂള്‍, ദികിംഗ്, ഔവര്‍ ഹോള്‍ വേള്‍ഡ് എന്നിങ്ങനെ ആശംസയ്‌ക്കൊപ്പം മമ്മൂട്ടിയെ കുറിച്ച് ഹാഷ് ടാഗില്‍ രസകരമായ ചില കാര്യങ്ങളും ദുല്‍ഖര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications