»   » ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് സിനിമയ്ക്കും ബംഗ്ലൂരുമായി ബന്ധം! കാരണം ഇതാണ്!!!

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് സിനിമയ്ക്കും ബംഗ്ലൂരുമായി ബന്ധം! കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയതോട് കൂടി മലയാളത്തിലെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ദുല്‍ഖര്‍ ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

സിനിമയിലെ പോലെയാണ് അച്ഛനും അമ്മയും ജീവിതത്തിലും പെരുമാറുന്നത്! പ്രമുഖ താരപുത്രന്റെ വെളിപ്പെടുത്തല്‍!

ഇപ്പോള്‍ ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരിക്കും ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നത്. അതിനൊപ്പം ദുല്‍ഖര്‍ സല്‍മാന് കൊടുത്ത വേഷം അഭിനയിക്കാന്‍ ആദ്യം വിളിച്ചിരുന്ന്ത അഭിഷേക് ബച്ചനെയായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളി്ല്‍ പറയുന്നത്.

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് പോവുന്നതില്‍ മലയാളികള്‍ക്ക് വിഷമമുണ്ടെങ്കിലും താരം ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വെക്കും എന്നതിന്റെ ആത്മവിശ്വാസത്തിലാണ് കുഞ്ഞിക്കയുടെ ആരാധകര്‍.

ആകര്‍ഷ് ഖുറാനയുടെ സിനിമ


പ്രമുഖ സംവിധായകന്‍ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്നത്. ദുല്‍ഖറിനൊപ്പം നടന്‍ ഇര്‍ഫാന്‍ ഖാനും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അഭിഷേക് ബച്ചന് പകരം


ആകര്‍ഷ് ഖുറാന തന്റെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് അഭിഷേക് ബച്ചനെയായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള യോഗം ദുല്‍ഖറിലേക്ക് എത്തിച്ചേരുകയായിരുന്നു.

ദുല്‍ഖറിനെ കുറിച്ച് സംവിധായകന്‍


അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ദുല്‍ഖറിനെ കുറിച്ചും സിനിമയെക്കുറിച്ചും സംവിധായകന്‍ ആകര്‍ഷ് ഖുറാന തുറന്ന് സംസാരിച്ചത്.

ഓകെ കണ്‍മണി


ദുല്‍ഖറും നിത്യ മേനോനും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് ഓകെ കണ്‍മണി. മണി രത്‌നം സംവിധാനം ചെയ്ത സിനിമ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമായിരുന്നില്ല മറ്റ് സ്ഥലങ്ങളിലും ഹിറ്റായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒറ്റ സിനിമയിലൂടെ..

ഈ ഒരൊറ്റ സിനിമയിലൂടെ ദുല്‍ഖര്‍ സിനിമയില്‍ തന്റെ കഴിവെന്താണെന്ന് തെളിയിച്ചു കഴിഞ്ഞെന്നാണ് ആകര്‍ഷ് പറയുന്നത്. അതിനൊപ്പം തെലുങ്കിലും മറ്റുമായി നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തിരിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ബാംഗ്ലൂരിലെ കഥ


മുമ്പ് മലയാളത്തില്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയ്ക്ക് ശേഷം ബാഗ്ലൂര്‍ സ്വദേശിയായ യുവാവിന്റെ കഥയുമായിട്ടാണ് ബോളിവുഡിലെ സിനിമ നിര്‍മ്മിക്കുന്നതെന്നാണ് പറയുന്നത്.

തിരക്കുകളിലൂടെ


നിലവില്‍ ദുല്‍ഖര്‍ നിരവധി സിനിമകളുടെ തിരക്കുകളിലാണ്. മലയാലം, തമിഴ്, തെലുങ്കു എന്നിങ്ങനെ പല ഭാഷകളിലായി ഒരുപാട് സിനിമയിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

English summary
What Paved Way For Dulquer Salmaan's Entry To His Debut Bollywood Movie?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam