»   » അഭിനയം മാത്രമല്ല ദുല്‍ഖറിന്റെ ലക്ഷ്യം! മലയാള സിനിമയെ ഞെട്ടിക്കുന്ന കുഞ്ഞിക്കയുടെ ആ ആഗ്രഹം ഇതാണ്!!!

അഭിനയം മാത്രമല്ല ദുല്‍ഖറിന്റെ ലക്ഷ്യം! മലയാള സിനിമയെ ഞെട്ടിക്കുന്ന കുഞ്ഞിക്കയുടെ ആ ആഗ്രഹം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോള്‍ തെലുങ്ക്, തമിഴ്, ബോളിവുഡ് എന്നിങ്ങനെ ഇന്ത്യ മുഴുവനും ദുല്‍ഖര്‍ ശ്രദ്ധിക്കപ്പെടാന്‍ പോവുകയാണ്. തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സോളോ റിലീസിന് വേണ്ടി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

പോളണ്ടിനെ പറ്റി പറയരുത്! രാമലീലയ്ക്കും ദിലീപിനും പിന്തുണ കൊടുക്കുന്നത് ഇങ്ങനെയാവണം! ഇതാണ് ശരി!!

ഇന്ന് മലയാള സിനിമയില്‍ നവാഗത സംവിധായകന്മാരുടെ ഒഴുക്കാണ്. ദിനംപ്രതി സിനിമയെ സ്വപ്‌നം കാണുന്ന പലരും അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. അക്കൂട്ടത്തിലേക്ക് ദുല്‍ഖറും ഉണ്ട്. മമ്മൂട്ടിയെ പോലെ നല്ലൊരു നടനാവാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ടെങ്കിലും നടന്‍ എന്നതിനുപരി മികച്ചൊരു സംവിധായകനാകണമെന്ന ആഗ്രഹവുമായിട്ടാണ് കുഞ്ഞിക്ക നടക്കുന്നത്. ശരിക്കും തന്റെ പാഷന്‍ അതാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

നവാഗത സംവിധായകന്മാര്‍

മലയാള സിനിമയില്‍ നവാഗത സംവിധായകന്മാരായി എത്തുന്ന എല്ലാവരുടെയും സിനിമകള്‍ സൂപ്പര്‍ ഹിറ്റായി മാറുകയാണ്. ദിലീഷ് പോത്തന്‍, അല്‍താഫ് സലീം, സൗബിന്‍ ഷാഹിര്‍, അരുണ്‍ ഗോപി, എന്നിങ്ങനെ പട്ടിക ഒരുപാട് നീണ്ട് പോവുകയാണ്.

ദുല്‍ഖറിന്റെ പാഷന്‍

നല്ലൊരു നടനാവാന്‍ ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ദുല്‍ഖര്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന പാഷന്‍ അഭിനയമല്ല സംവിധാനമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എപ്പോള്‍ നടക്കും?

ഈ സ്വപ്‌നം എന്ന് നടക്കും എന്ന കാര്യത്തെ കുറിച്ച് ദുല്‍ഖറിനും വലിയ ധാരണ ഉണ്ടാവില്ല. കാരണം നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് ദുല്‍ഖര്‍. എന്നാല്‍ ഒരിക്കല്‍ ഇതിലേക്ക് താരം എത്തുമെന്ന കാര്യത്തില്‍ ആരും സംശയിക്കണ്ട.

സോളോ

ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന സോളോയാണ് ഇനി റിലീസിനെത്തുന്ന സിനിമ. ഒന്നിച്ച് മലയാളത്തിലും തമിഴിലുമായിട്ടാണ് സോളോ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് സോളോ തിയറ്ററുകളിലേക്കെത്തുന്നത്.

ബിജോയ് നമ്പ്യാരുടെ സിനിമ

പ്രശ്‌സത ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സോളോ. ഒപ്പം ദുല്‍ഖര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബോളിവുഡ് സിനിമ

നിലവില്‍ ദുല്‍ഖര്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ദുല്‍ഖര്‍. കര്‍വാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Even though Dulquer Salmaan is passionate about direction, the actor is still unsure whether he can pen his thoughts on a paper in the form a screenplay. However, now it has been confirmed that Dulquer Salmaan definitely has direction plans.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam