കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി ചിത്രങ്ങള്‍
ഈ വര്‍ഷത്തെ ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് കഴിഞ്ഞ ദിവസമായിരുന്നു തുടക്കമായത്. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായുളള വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 2-1ന് കേരള ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യ മല്‍സരത്തില്‍ ജയിച്ചത്. ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശം പകരാനായി ദുല്‍ഖര്‍ സല്‍മാനും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി, സൗരവ് ഗാംഗുലി, ഐഎം വിജയന്‍, ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ദുല്‍ഖറും എത്തിയത്. ഐഎസ്എല്‍ മല്‍സരങ്ങള്‍ക്കിടെയുളള ഒരു വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുത്തത് വളരെ രസകരമായിരുന്നു എന്ന് ദുല്‍ഖര്‍ കുറിച്ചു. മഞ്ഞപ്പടയെ പ്രോല്‍സാഹിപ്പിച്ച ശേഷം എന്റെ തൊണ്ട വേദനിച്ചു. നല്ല മല്‍സരമായിരുന്നുവെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് നന്നായി കളിച്ചുവെന്നും ദുല്‍ഖര്‍ കുറിച്ചു.
അതേസമയം ഐഎസ് എല്‍ വേദിയില്‍ നിന്നുളള ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. കനത്ത മഴയെ തുടര്‍ന്ന് വൈകിയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചിരുന്നത്.


Click it and Unblock the Notifications