താടിയും മുടിയും വളര്‍ത്തിയ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് വൈറലാകുന്നു, കാണൂ
എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ചിത്രത്തില്‍ താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി, ഇതുവരെ കാണാത്ത ഒരു പുതിയ ലുക്കിലാണ് ദുല്‍ഖര്‍ എത്തുന്നത്. പ്രേമത്തിന് ശേഷം നിവിന്റെ താടി സ്‌റ്റൈല്‍ കേരളത്തില്‍ തംരംഗമാണ്. ഇപ്പോഴിതാ ചാര്‍ലിയിലൂടെ ദുല്‍ഖര്‍ സല്‍മാനും. ചിത്രങ്ങള്‍ കാണൂ...

താടിയും മുടിയും വളര്‍ത്തിയ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് വൈറലാകുന്നു
സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും വളരെ സ്‌റ്റൈലിഷാണ് ദുല്‍ഖര്‍. സ്‌റ്റൈലിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ വാപ്പച്ചി മമ്മൂട്ടിയുടെ വഴിയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. പക്ഷെ ചാര്‍ലിയിലെ ഈ ഗെറ്റപ്പ് അല്‍പം പുതുമയുള്ളതാണ്.

താടിയും മുടിയും വളര്‍ത്തിയ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് വൈറലാകുന്നു
എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടുമൊന്നിക്കുന്നു എന്നതാണ് ചാര്‍ലിയെ സംബന്ധിച്ച് ഏറ്റവും പ്രധാന്യമുള്ള കാര്യം. മാര്‍ട്ടിന്റെ സംവിധാനത്തില്‍ വീണ്ടും ദുല്‍ഖറെത്തുമ്പോള്‍ ജേക്കബ് ഗ്രഗറിയും അപര്‍ണ ഗോപിനാഥും മറ്റ് രണ്ട് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

താടിയും മുടിയും വളര്‍ത്തിയ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് വൈറലാകുന്നു
എബിസിഡിയില്‍ നായികയായ അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ ഒരു പ്രഥാന വേഷം ചെയ്യുന്നുണ്ട്. എന്നാല്‍ നായിക അപര്‍ണയല്ല, പാര്‍വ്വതിയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം പാര്‍വ്വതിയും ദുല്‍ഖറും വീണ്ടും ഒന്നിക്കുകയാണ്.

താടിയും മുടിയും വളര്‍ത്തിയ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് വൈറലാകുന്നു
വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയിലും കാണാത്ത പ്ലോട്ടും ട്രീറ്റ്‌മെന്റമാണത്രെ. ആര്‍ ഉണ്ണിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ചിത്രമായിരിക്കും എന്ന അറിവ് മാത്രമേ ചിത്രത്തെ കുറിച്ച് സംവിധായകന്‍ നല്‍കിയിട്ടുള്ളൂ

താടിയും മുടിയും വളര്‍ത്തിയ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് വൈറലാകുന്നു
നെടുമുടി വേണു, ജോജു ജോര്‍ജ്ജ്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, ടോവിനോ തോമസ്, ജേക്കബ് ഗ്രഗറി, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, കല്‍പന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

താടിയും മുടിയും വളര്‍ത്തിയ ദുല്‍ഖറിന്റെ ചാര്‍ലി ലുക്ക് വൈറലാകുന്നു
ഫൈന്‍ഡിംഗ് സിനിമാസിന്റെ ബാനറില്‍ മര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്ജ്, ഷെബിന്‍ ബെക്കര്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന് ക്യാാമറ ചലിപ്പിയ്ക്കുന്ന ജോമോന്‍ ടി ജോണാണ്. റഫീക്ക് അഹമ്മദിന്റെ വരുകള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.


Click it and Unblock the Notifications











