»   » നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കും, വമ്പന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ!!

നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കും, വമ്പന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ!!

Posted By: Sanviya
Subscribe to Filmibeat Malayalam

കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ സിഐഎയ്ക്ക് വേണ്ടി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ തിയേറ്റര്‍ പ്രദര്‍ശനങ്ങളില്‍ ഒന്നാണ്. മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

കേരളത്തില്‍ മാത്രമായി 160 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രം ഇന്ത്യ ഒട്ടാകെ പ്രദര്‍ശിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. വമ്പന്‍ പ്രതീക്ഷയോടെ എത്തുന്ന കോമറേഡ് ഇന്‍ അമേരിക്കയെ കുറിച്ച് തുടര്‍ന്ന് വായിക്കൂ...


റെക്കോര്‍ഡുകള്‍ തകര്‍ക്കും

മലയാള സിനിമയില്‍ നിലവിലുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് ട്രേഡ് എക്‌സ്‌പേര്‍ട്ടുകളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും വിലയിരുത്തുന്നത്. ഇനിയും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ദുല്‍ഖര്‍ സല്‍മാന്‍- അജി ജോണ്‍

അജി ജോണ്‍ എന്ന പാലാക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. നാട്ടില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം. അകന്നുകഴിയുന്ന തന്റെ കാമുകിയെ തേടിയുള്ള യാത്രയാണിത്.


നായിക

കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. നായിക കഥാപാത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


പൃഥ്വിരാജ് ചിത്രവുമായുള്ള ബന്ധം

ഷിബിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷിബിന്‍ ഫ്രാന്‍സിസായിരുന്നു. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അമല്‍നീരദ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.English summary
Dulquer Salmaan's Comrade In America To Have A Massive Release!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam