യമണ്ടന്‍ പ്രേമകഥയില്‍ തകര്‍പ്പന്‍ നൃത്തവുമായി ദുല്‍ഖര്‍! മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം വിഷുവിന്
ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ മലയാളത്തിലേക്കുളള വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു യമണ്ടന്‍ പ്രേമകഥ എന്ന മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തിരിച്ചെത്തുന്നത്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമയം ചിത്രത്തില്‍ ദുല്‍ഖറിന്റെ കിടിലന്‍ ഡാന്‍സ് രംഗങ്ങളും ഉണ്ടാവുമെന്നും അറിയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ സംസാരിച്ചത്. ബൃന്ദ മാസ്റ്ററാണ് ഈ ഗാനരംഗത്തിന് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്.

വിഷുവിന് മുന്നോടിയായി ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സിനിമയുടെ പോസറ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍.
ഇവര്‍ക്കൊപ്പം സലീംകുമാര്‍,സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി,അരുണ്‍ കുര്യന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു. ആന്റോ ജോസഫാണ് സിനിമ നിര്‍മ്മിക്കുന്നത്. നാദിര്‍ഷ സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നു.


Click it and Unblock the Notifications