For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറിയത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം; ഒപ്പം ചേര്‍ന്ന് ഫഹദും നസ്രിയയും, ചിത്രങ്ങള്‍ വൈറല്‍

  |

  ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയത്തിന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആഘോഷമായിട്ടായിരുന്നു പിറന്നാള്‍ ആഘോഷം. സിനിമാമേഖലയില്‍ നിന്നും ദുല്‍ഖറിന്റെ അടുത്ത സുഹൃത്തുക്കളായ ഫഹദ് ഫാസിലും നസ്രിയയും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

  ദുല്‍ഖറിന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള ഫഹദും നസ്രിയയും എല്ലാ വിശേഷ അവസരങ്ങളിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുകൂടാറുണ്ട്. ആഘോഷത്തിനായി ഒത്തുകൂടിയ എല്ലാവരും ചേര്‍ന്നെടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

  ദുല്‍ഖറിനും ഭാര്യ അമാലിനുമൊപ്പം ഫഹദും നസ്രിയയും ഫ്രെയിമില്‍ വന്നപ്പോള്‍ ആ ചിത്രം വളരെ അമൂല്യമായി കരുതുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. നസ്രിയയാണ് ഈ ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. കുടുംബം എന്ന എന്ന ഒറ്റ വാക്കോടെ നീല നിറത്തിലുള്ള ഹാര്‍ട്ട് ചിഹ്നത്തോടെയാണ് ചിത്രം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയായിരുന്നു നാല് പേരും ചിത്രത്തിനായി പോസ് ചെയ്തത്.

  ദുല്‍ഖര്‍ സല്‍മാനും നസ്രിയയും ഫഹദ് ഫാസിലും പൃഥ്വിരാജ് സുകുമാരനും സിനിമയിലെ തിളങ്ങുന്ന താരങ്ങളെന്ന പോലെ അടുത്ത സുഹൃത്തുക്കളുമാണ്. സുഹൃത്തുക്കളായ ഇവര്‍ കുടുംബത്തോടൊപ്പം ഇടയ്ക്കിടെ ഒത്തുകൂടാറുണ്ട്. നസ്രിയയാണ് മിക്കപ്പോഴും ഇവരൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകാറുമുണ്ട്.

  നേരത്തെ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നസ്രിയ പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. മറിയത്തിനൊപ്പമുള്ള ഒരു മുന്‍കാല ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ് പങ്കുവെച്ചത്. 'ഹാപ്പി ബര്‍ത്ത്‌ഡേ മൂമൂ. നീ ഇതുപോലെ കുഞ്ഞല്ല ഇപ്പോള്‍, നച്ചു മാമിയുടെ ഇപ്പോള്‍ നച്ചു മാമിയുടെ മടിയില്‍ ഇതുപോലെ ഇരിക്കാനും സാധിക്കില്ല. ഇനിയും നീ കളിക്കുന്നതിനിടെ ഇടയിക്കിടെ വന്ന് ഒരു രണ്ട് മിനിട്ടെങ്കിലും എന്റെ മടിയിലിരിക്കണം. നീ ഒരു അഞ്ച് വയസ്സുകാരിയായി വളരുന്നത് ഞാനും നിരീക്ഷിക്കുകയായിരുന്നു. എനിക്ക് ജീവിതത്തില്‍ കിട്ടിയ മാലാഖക്കുഞ്ഞാണ് നീ. ഞാന്‍ ഒരു കൂള്‍ മാമി ആണ്. മാതാപിതാക്കള്‍ വഴക്കു പറയുമ്പോള്‍ നീ എന്റെയടുത്തേക്ക് ഓടി വന്നോളൂ.' നസ്രിയ ഏറെ സ്‌നേഹത്തോടെ മറിയത്തിനായി കുറിയ്ക്കുന്നു.

  മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ മാലാഖക്കുട്ടിക്ക് അഞ്ചു വയസ്സായി എന്ന തലക്കെട്ടോടെ മറിയത്തിനൊപ്പമുള്ള ഒരു സുന്ദരമായ ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

  Recommended Video

  CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

  ദുല്‍ഖറും മകള്‍ മറിയത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങളുടെ രാജകുമാരിക്ക് എക്കാലത്തേയും മികച്ച പിറന്നാള്‍ ആശംസിക്കുന്നു എന്ന തലക്കെട്ടോടെ അമാലും മറിയവും ഒന്നിച്ചുള്ള ചില യാത്രാ ചിത്രങ്ങളാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത്. സിനിമാഭിനയത്തില്‍ സജീവമായിരിക്കുമ്പോഴും ഒരു സമ്പൂര്‍ണ്ണ കുടുംബനാഥന്‍ കൂടിയാണ് ദുല്‍ഖര്‍. കുടുംബത്തോടൊപ്പമുള്ള എല്ലാ സന്തോഷങ്ങളിലും പങ്കുചേരുന്ന ദുല്‍ഖര്‍ ആ സന്തോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്.

  ദുല്‍ഖറിന്റെ ഉമ്മച്ചി സുല്‍ഫത്തിന്റെ പിറന്നാളും കഴിഞ്ഞ ദിവസമായിരുന്നു. ഉമ്മച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിക്കുന്നത് ഇങ്ങനെ:'എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംകള്‍. ഇന്നായിരുന്നു ആ സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി ഓരോന്ന് ചെയ്യാന്‍ ഉമ്മ മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം.ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്‌ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,' ദുല്‍ഖര്‍ കുറിക്കുന്നു.

  കുടുംബത്തോടൊപ്പമുള്ള ഉമ്മച്ചിയുടെയും മകളുടെയും ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

  English summary
  Dulquer Salmaan's daughter's birthday party pictures goes viral on internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X