»   » ആര് പറഞ്ഞു ദുല്‍ഖറിന്റെ വരവ് ആരും അറിയാതെയായിരുന്നു എന്ന്, അതും വന്‍ ആഘോഷമായിരുന്നു!!

ആര് പറഞ്ഞു ദുല്‍ഖറിന്റെ വരവ് ആരും അറിയാതെയായിരുന്നു എന്ന്, അതും വന്‍ ആഘോഷമായിരുന്നു!!

Written By:
Subscribe to Filmibeat Malayalam
ദുല്ഖറിന്റെ വരവും വൻ ആഘോഷം തന്നെയായിരുന്നു | filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നു എന്ന അറിയിപ്പ് സിനിമാ ലോകത്ത് ബ്രേക്കിങ് ന്യൂസ് ആയിരുന്നു. ദേശീയ മാധ്യമങ്ങള്‍ പോലും പ്രണവിന്റെ അരങ്ങേറ്റം വാര്‍ത്തയാക്കി. ഒരു കന്നട പത്രത്തിന്റെ ആദ്യ പേജില്‍ തന്നെ പ്രണവിന്റെ മടങ്ങിവരവിനെ കുറിച്ച് വാര്‍ത്ത വന്നതും ശ്രദ്ധേയമായിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ ഹിറ്റ് നായിക എവിടെ? 15വര്‍ഷമായി കാണാത്ത നായികയുടെ 30 ഫോട്ടോകളിതാ

ജീത്തു ജോസഫിനെ പോലൊരു വലിയ സംവിധായകനൊപ്പം തുടക്കം, ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണം.. മോഹന്‍ലാലിന്റെ പിന്തുണ.. അങ്ങനെ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് മമ്മൂട്ടിയുടെ മകന്‍ വന്നത് എന്ന് ചിലര്‍ പറഞ്ഞു... ആര് പറഞ്ഞു ദുല്‍ഖര്‍ സല്‍മാന്റെ വരവ് ആരെയും അറിയിക്കാതെയായിരുന്നു എന്ന്...

തുടക്കം പുതുമുഖ താരങ്ങള്‍ക്കൊപ്പം

സമ്മതിച്ചു, ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം ഒരു പുതുമുഖ സംവിധായകനൊപ്പമായിരുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ മുന്നിലും പിന്നിലും നിന്ന് പ്രവൃത്തിച്ച ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെ ഭൂരിഭാഗം പേരും പുതുമുഖതാരങ്ങളായിരുന്നു.

വാര്‍ത്തയായിരുന്നു

ദുല്‍ഖറിന്റെ അരങ്ങേറ്റം വാര്‍ത്തയും അന്ന് വലിയ സംഭവമായിരുന്നു. മലയാളത്തിലെ പ്രമുഖ പത്രമാധ്യമങ്ങളിലെല്ലാം സ്‌പെഷ്യല്‍ ഫീച്ചറും മറ്റും വന്നു. ദുല്‍ഖറിന്റെ നായികയെ കുറിച്ചും കൂടെ അഭിനയിക്കുന്ന സഹതാരങ്ങളെ കുറിച്ചുമൊക്കെ സൈഡ് സ്റ്റോറിയും ഉണ്ടായിരുന്നു.

ലോഞ്ചിങ് ചടങ്ങ്

ദുല്‍ഖറിനെ ലോഞ്ച് ചെയ്യുന്ന ചടങ്ങും ഗംഭീരമായിട്ടാണ് നടന്നത്. മന്ത്രിമാരും ദിലീപും ഒക്കെ പങ്കെടുത്ത പരിപാടിയില്‍ ഫാഷന്‍ ഷോയും ഉണ്ടായിരുന്നു. ഫാഷന്‍ ഷോ ലേഡീസിനൊപ്പമാണ് ദുല്‍ഖര്‍ വേദിയിലെത്തിയത്.

ഏറ്റെടുക്കാന്‍ പലരും

കിരണ്‍ ടിവിയാണ് സെക്കന്റ് ഷോ സിനിമയുടെ മ്യൂസിക് ലോഞ്ച് നടത്തിയത്. ഫോക്‌സ് സ്റ്റാര്‍ ചിത്രം വിതരണത്തിനെടുത്തു. കേരളത്തിലെ പ്രമുഖ മാളുകളിലെല്ലാം സിനിമയുടെ പ്രമോഷനും നടന്നു.

പത്രവാര്‍ത്തകള്‍

കീഴടക്കാന്‍ താരപുത്രന്‍ എന്ന തലക്കെട്ടോടെയാണ് വാര്‍ത്തകള്‍ വന്നത്. സിനിമാ വാരികകളിലും ദുല്‍ഖറിന്റെ അരങ്ങേറ്റം നിറഞ്ഞു നിന്നു.

സോഷ്യല്‍ മീഡിയ സജീവമല്ല

പിന്നെ ഇന്ന് പ്രണവ് മോഹന്‍ലാലിന് ലഭിച്ച ഹൈപ്പ്, ദുല്‍ഖറിന് കിട്ടാത്തതിന് കാരണം അന്ന് ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ലായിരുന്നു എന്നത് തന്നെയാണ്.

പ്രണവ് വന്നത് ഘട്ടം ഘട്ടമായി

ഘട്ടം ഘട്ടമായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയത്. ബാലതാരമായി അഭിനയാരങ്ങേറ്റം കുറിച്ച പ്രണവ് പുനര്‍ജ്ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് വാങ്ങി മടങ്ങി. പിന്നീട് ജീത്തു ജോസഫിന്റെ സഹസംവിധായകനായി വന്നു. അതിന് ശേഷമാണ് തനിക്ക് ഏറ്റവും കംഫര്‍ട്ടുള്ള സംവിധായകന്റെ ചിത്രത്തില്‍ നായകനായി അഭിനയിച്ചത്.

രണ്ടും മലയാളത്തിന് സ്വന്തം

ഇതൊരു താരതമ്യപ്പെടുത്തലല്ല.. മമ്മൂട്ടിയുടെ മകനോടും മോഹന്‍ലാലിന്റെ മകനോടും പ്രേക്ഷകര്‍ പക്ഷപാതം കാണിച്ചിട്ടില്ല എന്നതിന് തെളിവാണ്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് രണ്ട് പേരും. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം ഇനിയാര് എന്ന ചോദ്യം വേണ്ട... ഈ 'മക്കള്‍' തന്നെ മതി!!

വീഡിയോ കാണാം

ദുല്‍ഖര്‍ സല്‍മാന്റെ സെക്കന്റ് ഷോ മൂവി ലോഞ്ചിങിന്റെ വീഡിയോ കാണാം. പ്രണവ് അരങ്ങേറ്റം കുറിച്ച പശ്ചാത്തലത്തില്‍ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. അന്ന് ആഘോഷിക്കാന്‍ കഴിയാതെ പോയ ആ എന്‍ട്രി ഇന്ന് വൈറലാക്കാം..

English summary
Dulquer Salmaan's entry also Kerala celebrated

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam