ദുല്‍ഖറിനെ പാടി തോല്‍പ്പിക്കാന്‍ ആരുണ്ട് ഇവിടെ? ദുല്‍ഖര്‍ പാടിയ പറവ എന്ന സിനിമയിലെ പാട്ട് വൈറല്‍!!

By Teresa John

മലയാളി സിനിമ പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. പ്രേമം, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലെ സൗബിന്റെ തമാശകള്‍ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നടന്‍ എന്ന നിലയില്‍ അറിയപ്പെട്ട് തുടങ്ങിയ സൗബിന്‍ അടുത്തയായി സംവിധായകന്‍ എന്നാണ് അറിയപ്പെടാന്‍ പോവുന്നത്.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് പറവ. ചിത്രം ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതിന് മുമ്പ് സിനിമയിലെ ഗാനം പുറത്ത് വന്നിരിക്കുകയാണ്. പുറത്ത് വന്ന ഗാനത്തിന് വലിയൊരു പ്രത്യേകതയുള്ളത് അത് ആലപിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നുള്ളതാണ്.

 പറവ

പറവ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പറവ. സിനിമയിലെ പാട്ട് പുറത്ത് ഇറക്കിയിരിക്കുകയാണ്.

ഗായകനായി ദുല്‍ഖര്‍

ഗായകനായി ദുല്‍ഖര്‍


ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പാട്ട് ദുല്‍ഖറാണ് പാടിയിരിക്കുന്നത്. മുമ്പ് മറ്റ് സിനിമകളില്‍ ദുല്‍ഖര്‍ പാടിയിരുന്നെങ്കിലും ഇത്തവണ മികച്ചൊരു ഗാനമാണ് വന്നിരിക്കുന്നത്.

 കിട്ടിയത് വലിയ അവസരം

കിട്ടിയത് വലിയ അവസരം

പറവയിലൂടെ തനിക്ക് വലിയൊരു അവസരം കിട്ടിയിരിക്കുകയാണെന്ന് പറഞ്ഞ് സിനിമയിലെ പാട്ട് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഒപ്പം റെക്‌സ് വിജയന്റെ സംഗീതവും പാട്ടിന് പുത്തന്‍ അനുഭവമാവുകയാണ്.

ഓണചിത്രം

ഓണചിത്രം


ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയാണ് പറവ. സിനിമയുടെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയിരുന്നു.

ചിത്രം നിരാശപ്പെടുത്തില്ല

ചിത്രം നിരാശപ്പെടുത്തില്ല

പറവ എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിക്കില്ലെന്ന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. ചിത്രത്തിലൂടെ സൗബിന്‍ ഷാഹിര്‍ വലിയൊരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണെന്നും ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെക്കുമ്പോള്‍ പറഞ്ഞിരുന്നു.

 പ്രധാന കഥാപാത്രങ്ങള്‍

പ്രധാന കഥാപാത്രങ്ങള്‍


ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെയിന്‍ നിഗമാണ്. ഒപ്പം സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, ശ്രിന്ദ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X