ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണ സംരഭത്തിന് തുടക്കം! വൈറലായി ചിത്രങ്ങള്‍! കാണൂ

By Midhun Raj

Recommended Video

DQവിന്റെ ആദ്യ നിര്‍മ്മാണ സംരഭത്തിന് തുടക്കം

യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒന്നരവര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ആരാധകരുടെ സ്വന്തം കുഞ്ഞിക്ക മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളള ദുല്‍ഖറിന്റെ യമണ്ടന്‍ ചിത്രം ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചതായി അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദുല്‍ഖര്‍ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

ദുല്‍ഖറിന്റെ പുതിയ സിനിമ

ദുല്‍ഖറിന്റെ പുതിയ സിനിമ

അഭിനേതാവ്, ഗായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങിയിട്ടുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ മിക്ക ചിത്രങ്ങളും മുന്‍പ് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. യമണ്ടന്‍ പ്രേമകഥയുടെ വിജയം ആഘോഷിക്കുന്ന സമയത്താണ് ദുല്‍ഖറിന്റെ പുതിയ സിനിമയ്ക്ക് തുടക്കമായിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നത്.

പൂജാ ചടങ്ങും സ്വിച്ച് ഓണ്‍ കര്‍മ്മവും

പൂജാ ചടങ്ങും സ്വിച്ച് ഓണ്‍ കര്‍മ്മവും

സിനിമയുടെ പൂജാ ചടങ്ങും സ്വിച്ച് ഓണ്‍ കര്‍മ്മവും ആയിരുന്നു ഇന്ന് നടന്നത്. ദുല്‍ഖറിനൊപ്പം ഭാര്യ അമാല്‍ സല്‍മാന്‍, സുഹൃത്തുക്കളായ സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി, ശേഖര്‍ മേനോന്‍, ഷാനി ഷാഖി, നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. നടന്‍ വിജയരാഘവനും ചടങ്ങില്‍ പങ്കെടുക്കാനെത്തി. പൂജാ ചടങ്ങിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

അശോകന്റെ ആദ്യരാത്രി

അശോകന്റെ ആദ്യരാത്രി

അശോകന്റെ ആദ്യരാത്രി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയിലെ താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ സിനിമയ്ക്കു വേണ്ടിയുളള കാസ്റ്റിംഗ് കോള്‍ അണിയറക്കാര്‍ നടത്തിയിരുന്നു.

ദുല്‍ഖര്‍ പറഞ്ഞത്

ദുല്‍ഖര്‍ പറഞ്ഞത്

നിരവധി പുതുമുഖ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന സിനിമ കൂടിയായിരിക്കും ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണ സംരഭം. സിനിമയുടെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുളള വിവരം ഉടന്‍ പുറത്തുവിടുമെന്ന് തന്നെയാണ് അറിയുന്നത്. അതേസമയം ആദ്യ നിര്‍മ്മാണ സംരഭത്തിന് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളുമുണ്ടാവണമെന്ന് ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. സിനിമയുടെ മറ്റു വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയിക്കുമെന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ചിത്രങ്ങള്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X