മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ച് ദുല്‍ഖറും സുറുമിയും പറഞ്ഞത് ഇങ്ങനെ! അസൂയയല്ല തോന്നിയത്!

മമ്മൂട്ടിയോട് മാത്രമല്ല മകന്‍ ദുല്‍ഖറിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. തുടക്കം മുതലേ തന്നെ ശ്രദ്ധിക്കപ്പെട്ട താരം താരപുത്രന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യങ്ങളിലായാലും മറ്റ് കാര്യങ്ങളിലായാലും മമ്മൂട്ടിയുടെ സഹായം തേടാറുണ്ട് അദ്ദേഹം. മമ്മൂട്ടിയും ദുല്‍ഖറും മാത്രമല്ല കുടുംബത്തിലെ കുഞ്ഞുതാരമായ മറിയം അമീറ സല്‍മാനും ആരാധകരേറെയാണ്.

അടുത്തിടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാളാഘോഷിച്ചത്. ലോക് ഡൗണായതിനാല്‍ ലളിതമായ രീതിയിലായിരുന്നു ആരാധകരും ആ ദിനം കൊണ്ടാടിയത്. താരങ്ങളും ആരാധകരുമെല്ലാമായി നിരവധി പേരാണ് ദുല്‍ഖറിന് ആശംസകള്‍ അറിയിച്ച് എത്തിയത്. പൃഥ്വിരാജും സുപ്രിയ മേനോനും ബര്‍ഗര്‍ കേക്കുമായി ദുല്‍ഖറിനെ കാണാനെത്തിയിരുന്നു. പിറന്നാളിനോടനുബന്ധിച്ച് കുട്ടികളോടൊപ്പം ചാറ്റ് ഷോയുമായി താരമെത്തിയിരുന്നു. മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോയുടെ വീഡിയോയും വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഗ്ലാമറില്‍ അസൂയയുണ്ടോ?

ഗ്ലാമറില്‍ അസൂയയുണ്ടോ?

മമ്മൂട്ടിയുടെ ഗ്ലാമറില്‍ അസൂയ തോന്നിയിട്ടുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അങ്ങനെ തോന്നിയില്ലെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്റെ അച്ഛൻ നല്ല ഗ്ലാമർ ഉള്ളയാളാണ് എന്ന് എല്ലാരും പറയുന്നത്. സത്യം പറഞ്ഞാൽ ഇതിൽ എനിക്കു സന്തോഷമാണ്. എനിക്കും എന്‍റെ സഹോദരിക്കും ഇത് കേട്ടപ്പോള്‍ സന്തോഷമായിരുന്നു. മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ചും അതിന് പിന്നിലെ രഹസ്യത്തെക്കുറിച്ചും ചോദിക്കാത്തവര്‍ വിരളമാണ്.

 മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകൾ ഇഷ്ടപെടും. വാപ്പച്ചിയുടെ സ്റ്റൈലും അഭിനയവും ഒകെ എനിക്ക് ഇഷ്ടമാണ്. ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു ഘടകമാണ്. എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകർഷിക്കുന്നതാണ്.

സുരേഷ് ഗോപിയെക്കുറിച്ച്

സുരേഷ് ഗോപിയെക്കുറിച്ച്

വാപ്പച്ചിയെക്കുറിച്ച് മാത്രമല്ല സുരേഷ് ഗോപിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും ദുല്‍ഖര്‍ സല്‍മാന്‍ സംസാരിച്ചിരുന്നു. അടുത്തിടെയാണ് സുരേഷേട്ടനൊപ്പം പ്രവര്‍ത്തിച്ചത്. സുരേഷേട്ടൻ ഭയങ്കര കമാൻഡിങ് ആണ്. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകു. ഒരുപാടു വിഷയങ്ങളിൽ അദ്ദേഹത്തിന് അറിവുണ്ട്.

Recommended Video

Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam
കാറുകളോടുള്ള താല്‍പര്യം

കാറുകളോടുള്ള താല്‍പര്യം

വാപ്പച്ചിക്ക് ഗാഡ്ജറ്റ്സ് ഒക്കെ വലിയ ക്രേസ് ആണ്. എനിക്ക് കാറുകളോടാണ് കൂടുതൽ ഇഷ്ടം. എനിക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ആൺകുട്ടികൾക്കും അങ്ങനെ തന്നെ ആകും. അത് അങ്ങനെയൊരു ഇഷ്ടമാണെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്.വിവിധ മോഡലുകളിലുള്ള കാറുകളെക്കുറിച്ച് അറിയാനും അത് ആദ്യം സ്വന്തമാക്കിയവരെക്കുറിച്ചുമൊക്കെ അറിയാനായി ഇഷ്ടമാണ്.

കേരളത്തിലാണ് തിരിച്ചറിയുന്നത്

കേരളത്തിലാണ് തിരിച്ചറിയുന്നത്

മമ്മൂട്ടിയുടെ മകന്‍, മലയാളത്തിലെ യുവതാരനിരയില്‍ പ്രമുഖന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഉള്ളതിനാല്‍ പലപ്പോഴും സ്വകാര്യത കിട്ടാറില്ലെന്നും ദുല്‍ഖര്‍ പറയുന്നു. പ്രൈവസി നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോൾ ഞാൻ ചെന്നൈയിൽ പോകും. അവടെ എന്റെ സ്കൂൾ സുഹൃത്തുക്കൾ ഒക്കെ ഉണ്ട്, അല്ലെങ്കിൽ ബോംബെയിൽ പോകും. കേരളത്തിൽ ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ അങ്ങനെ ഒരു പ്രശനം ഇല്ലെന്നും ദുല്‍ഖര്‍ പറയുന്നു.

അടുത്ത സിനിമ

അടുത്ത സിനിമ

ലോക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ക്ക് എന്ത് സന്തോഷമാണ് തരാനുള്ളതെന്നായിരുന്നു കുട്ടികളില്‍ ചിലര്‍ ചോദിച്ചത്. സിനിമ ഇറങ്ങാതെ എന്ത് ചെയ്യാനാണെന്നായിരുന്നു ദുല്‍ഖര്‍ ചോദിച്ചത്. എല്ലാവരും പോസിറ്റീവായിരിക്കണം, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണം. അങ്ങനെയാണ് ഞാന്‍ ബര്‍ഗര്‍ ഉണ്ടാക്കാന്‍ പഠിച്ചത്. അതിനിടയിലായിരുന്നു പോലീസ് വേഷത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമ എന്ന് തുടങ്ങുമെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X