»   » ദുല്‍ഖര്‍ സല്‍മാന്റെ ജമിനി ഗണേശന്‍ ലുക്ക് പുറത്തായി, ചിത്രം വൈറലാകുന്നു!!

ദുല്‍ഖര്‍ സല്‍മാന്റെ ജമിനി ഗണേശന്‍ ലുക്ക് പുറത്തായി, ചിത്രം വൈറലാകുന്നു!!

By: സാൻവിയ
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ജെമിനി ഗണേശന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഹാനദി എന്ന തെലുങ്ക് ചിത്രത്തിൻറെ ലുക്കാണ് പുറത്തായത്. ചിത്രത്തിലെ ദുല്‍ഖറിന്റെ സിംപിള്‍ ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കട്ടി കുറച്ച മീശയും ഒരു തൊപ്പിയും വച്ചിട്ടുണ്ട്.

Read Also: ഷോക്കിങ്; സെക്‌സ് ബിസിനസ്, തുറന്ന് കാണിച്ച സ്ത്രീ ശരീരവും ലൈംഗികതയും, ഓറല്‍ സെക്‌സും.. 13 സെക്‌സ് സിനിമകള്‍ക്ക് അവാര്‍ഡ്!!

നടി സാവിത്രിയുടെ കഥ പറയുന്ന ചിത്രമാണ് മഹാനദി. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ചെറിയ റോളാണ് ദുല്‍ഖറിന് ചിത്രത്തില്‍. എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു റോളാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമാന്തയും

കീര്‍ത്തി സുരേഷിനൊപ്പം തെന്നിന്ത്യന്‍ താരം സമാന്തയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ദുല്‍ഖറിന്റെ ആദ്യ ചിത്രം

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ഡബ് ചെയ്ത് എത്തിയ ഒക്കെ കണ്‍മണിയുടെ ഒകെ ബംഗരം എന്ന ചിത്രത്തിന് മികച്ച പ്രതികരണം കൂടിയായിരുന്നു. തെലുങ്ക് നടന്‍ നാനിയാണ് ഒകെ ഭംഗരനില്‍ കേന്ദ്ര കഥാപാത്രമായത്.

ബിജോയ് നമ്പ്യാരിനൊപ്പം

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദുല്‍ഖറാണ് നായകന്‍. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്. നാലു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.

റിലീസ് കാത്തിരിക്കുന്നത്

ലാല്‍ ജോസിന്റെ ഒരു ഭയങ്കര കാമുകന്‍, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം, സൗബിന്‍ ഷാഹിറിന്റെ പറവ എന്നിവയാണ് വരാനിരിക്കുന്ന ദുല്‍ഖറിന്റെ മറ്റ് ചിത്രങ്ങള്‍.

English summary
Dulquer Salmaan's Gemini Ganesan Look Is Out!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam