ഉമ്മിച്ചിയെ കുറിച്ച് മനസുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍, നീ കരയിപ്പിക്കുമോ എന്ന് കൂട്ടുകാര്‍

By Midhun Raj

സിനിമാ തിരക്കുകള്‍ക്കിടെയിലും കുടുബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള ദുല്‍ഖറിന്‌റെ ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. വാപ്പിച്ചി മമ്മൂട്ടിയുടെയും മകള്‍ മറിയത്തിന്‌റെയുമൊക്കെ പിറന്നാളിന് ദുല്‍ഖറിന്‌റെതായി വന്ന കുറിപ്പ് മുന്‍പ് ശ്രദ്ധേയമായിരുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

കുടുംബാംഗങ്ങള്‍ക്ക് പുറമെ സുഹൃത്തുക്കളെ കുറിച്ചുളള പോസ്റ്റുകളുമായും ദുല്‍ഖര്‍ എത്താറുണ്ട്. അതേസമയം ഇന്ന് മാതൃദിനത്തില്‍ ഉമ്മച്ചി സുല്‍ഫത്തിനെ കുറിച്ച് ദുല്‍ഖറിന്‌റെതായി വന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉമ്മയുടെ ഒരു മനോഹര ചിത്രം പങ്കുവെച്ചാണ് മദേഴ്‌സ് ഡേയില്‍ നടന്‌റെ പോസ്റ്റ് വന്നത്.

മുന്‍പ് വാപ്പിച്ചി സിനിമാതിരക്കുകളില്‍

മുന്‍പ് വാപ്പിച്ചി സിനിമാതിരക്കുകളില്‍ ആയിരുന്ന സമയത്ത് ഉമ്മയാണ് കുടുംബത്തിന്‌റ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഉമ്മച്ചിയെ കുറിച്ച് വീണ്ടും മനസുതുറന്ന് എത്തിയിരിക്കുകയാണ് കുഞ്ഞിക്ക. ദുല്‍ഖറിന്‌റെ വാക്കുകളിലേക്ക്: നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ നിര്‍വചനമാണ്, സൗന്ദര്യത്തിന്റെയും ആകര്‍ഷകത്വത്തിന്‌റെയും ആള്‍രൂപം, ഞങ്ങളെയെല്ലാം നിര്‍വചിക്കുന്നവള്‍,

ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നവള്‍,

ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നവള്‍, ഞങ്ങളെക്കുറിച്ചോര്‍ത്ത് എറ്റവും വിഷമിക്കുന്നവള്‍, അവള്‍ക്കും മുകളില്‍ ഞങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവള്‍, ഒരു നിമിഷം പോലും വിശ്രമിക്കാത്തവള്‍, എന്ത് ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മള്‍ട്ടി ടാസ്‌കര്‍, എല്ലാ മൂല്യങ്ങളും ഞങ്ങള്‍ക്ക് പകര്‍ന്നവള്‍. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തവള്‍.

എന്റെ സുന്ദരി ഉമ്മിച്ചി

എന്റെ സുന്ദരി ഉമ്മിച്ചി, മാതൃദിനാശംസകള്‍, ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്‌റെ പോസ്റ്റിന് പിന്നാലെ നടന്റെ സുഹൃത്തുക്കളും കമന്റുകളുമായി എത്തിയിരുന്നു. നീ കരയിപ്പിക്കോ, ഹാപ്പി മദേഴ്‌സ് ഡേ ഉമ്മച്ചി എന്നാണ് ദുല്‍ഖറിന്‌റെ അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാകി കുറിച്ചത്. ഷാനി ഷാകിക് പുറമെ ദുല്‍ഖറിന്‌റെ അടുത്ത സുഹൃത്തുക്കളായ സണ്ണി വെയ്‌നും സൗബിന്‍ ഷാഹിറും ആരാധകരുമെല്ലാം കമന്റുകളുമായി എത്തി.

മൂന്ന് ദിവസം മുന്‍പായിരുന്നു മമ്മൂട്ടിയുടെയും

മൂന്ന് ദിവസം മുന്‍പായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്‌റെയും വിവാഹ വാര്‍ഷികം. അന്നും ഉമ്മയെയും വാപ്പിച്ചിയെയും കുറിച്ചുളള പോസ്റ്റുമായി ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ദുല്‍ഖറിന് പുറമെ മലയാള സിനിമാലോകവും ആരാധകരും മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. മകള്‍ മറിയത്തിന്‌റെ നാലാം പിറന്നാളും കുറച്ചുദിവസം മുന്‍പാണ് ദുല്‍ഖറും കുടുംബവും ആഘോഷിച്ചത്.

അതേസമയം കൈനിറയെ ചിത്രങ്ങളാണ്

അതേസമയം കൈനിറയെ ചിത്രങ്ങളാണ് ദുല്‍ഖറിന്‌റെതായി നിലവില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്‌റെ ജീവിത കഥ ആസ്പദമാക്കിയാണ് സിനിമ എടുത്തത്. കുറുപ്പിന് പുറമെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട്, ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ഹേയ് സിനാമിക തുടങ്ങിയവയും നടന്‌റെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X