നിവിന്‍ പോളിയുടെ നായിക ദുല്‍ഖറിനൊപ്പം! കുറുപ്പില്‍ കുഞ്ഞിക്കയ്‌ക്കൊപ്പം ശോഭിത ധുലിപല
ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന കുറുപ്പിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സെക്കന്റ് ഷോയ്ക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുളള സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. ഷൂട്ടിംഗ് നേരത്തെ തുടങ്ങിയ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വമ്പന്‍ താരനനിര അണിനിരക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. കുറുപ്പിലെ നായികയെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മൂത്തോനില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച ശോഭിത ധുലിപല തന്നെ ചിത്രത്തില്‍ നായികാ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഫെമിന മിസ് ഇന്ത്യയില്‍ പങ്കെടുത്ത ശോഭിത 2013ല്‍ മിസ് എര്‍ത്ത് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാനു പുറമെ ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും കുറുപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വേഫെയറര്‍ ഫിലിംസിന്റെയും എം സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്നു. വിനേഷ് ബംഹ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications