കുഞ്ഞുമറിയത്തിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ അതീവ ശ്രദ്ധാലുവാണ്! വെറുതെയല്ല ,തെളിവുണ്ട് വീഡിയോ കാണൂ!

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല കുഞ്ഞുമറിയവും ആരാധകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട് ഈ കൊച്ചുമിടുക്കി. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞുമറിയത്തിന്റെ ലേറ്റസ്റ്റ് വീഡിയോ വൈറലായിരുന്നു. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് മമ്മൂട്ടി കുടുംബസമേതം എത്തിയത്. മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. അമാലിനെ ഇപ്പോഴാണ് ഏറെ ബഹുമാനിച്ച് തുടങ്ങിയതെന്നും ലൊക്കേഷനില്‍ നിന്നും എത്രയും പെട്ടെന്ന് മറിയത്തിനിരികിലേക്ക് ഓടിയെത്താന്‍ തോന്നാറുണ്ടെന്നുമൊക്കെയായിരുന്നു നേരത്തെ ദുല്‍ഖര്‍ പറഞ്ഞത്.

തങ്ങളെക്കാണാനെത്തുന്ന ആരാധകരോട് വളരെ മാന്യമായാണ് മമ്മൂട്ടിയും ദുല്‍ഖറുമൊക്കെ പെരുമാറുന്നത്. പിറന്നാള്‍ ദിനത്തില്‍ തന്നെക്കാണാനെത്തിയ ആരാധകര്‍ക്ക് കേക്ക് നല്‍കിയായിരുന്നു മമ്മൂട്ടി യാത്രയാക്കിയത്. കഴിഞ്ഞ ദിവസം തന്നെക്കാണാനെത്തിയ ആരാധകര്‍ക്കൊപ്പമുള്ള ദുല്‍ഖറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Dulquer Salmaan

ഗേറ്റിന് പുറത്തുനിന്നും ബഹളം വെച്ചവരോട് ദുല്‍ഖര്‍ ആംഗ്യം കാണിക്കുന്നതും അനുസരണയോടെ അവര്‍ തിരിച്ചുപോകുന്ന രംഗങ്ങളുമാണ് വീഡിയോയിലുള്ളത്. മകള്‍ ഉറങ്ങുകയാണെന്നും ശബ്ദമുണ്ടാക്കി അവളെ ഉണര്‍ത്തല്ലേയെന്നുമായിരുന്നു താരപുത്രന്റെ അഭ്യര്‍ത്ഥന. പോവല്ലേ ഇക്കയെന്നായിരുന്നു ആരാധകരുടെ അഭ്യര്‍ത്ഥന. ആരാധകര്‍ ശബ്ദം കുറച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെ പുറത്തേക്കിറങ്ങി വന്ന ദുല്‍ഖര്‍ അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X