»   » മോഹന്‍ലാലിനും ദിലീപിനുമൊപ്പം ദുല്‍ഖറുമുണ്ടാകും, ജോമോന്റെ റിലീസ് ദിവസം തീരുമാനിച്ചു

മോഹന്‍ലാലിനും ദിലീപിനുമൊപ്പം ദുല്‍ഖറുമുണ്ടാകും, ജോമോന്റെ റിലീസ് ദിവസം തീരുമാനിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

2016 വര്‍ഷാവസാനം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം. ഇത് ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ചിത്രം ഈ വര്‍ഷം ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. ഡിസംബര്‍ 16ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കൂ...


ഷൂട്ടിങ് പൂര്‍ത്തിയായി

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. അടുത്തിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്ക് വച്ചിരുന്നു.


നായിക

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

മുകേഷ്, ഇന്നസെന്റ്, വിനു മോഹന്‍, മുത്തുമണി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ക്രിസ്തുമസ് റിലീസ് ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ മുന്തരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് നായകനാകുന്ന എസ്ര, ദിലീപിന്റെ ജോര്‍ജേട്ടന്റെ പൂരം എന്നീ ചിത്രങ്ങള്‍ ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


English summary
Dulquer Salmaan’s Jomonte Suvisheshangal Gets A Release Date!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam