വരാനിരിക്കുന്നത് ദുൽഖർ സൽമാന്റെ പീക്ക് സമയം: കാന്ത പ്രോമോ കണ്ട് ത്രില്ലടിച്ച് ആരാധകർ

മലയാളം സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യയിലെ നാല് ഇൻഡസ്ട്രികളിൽ സജീവ സാന്നിധ്യമായി നിൽക്കുകയാണ് ദുൽഖർ സൽമാൻ. അടുത്തതായി പ്രശസ്ത താരം തീയറ്ററിൽ എത്തുന്നത്, കാന്ത എന്ന ബഹുഭാഷാ ചിത്രവുമായിട്ടാണ്. സെൽവമണി സെൽവരാജ് ഒരുക്കുന്ന പീരീഡ് ചിത്രത്തിൽ, 1960കളിലെ ഒരു പ്രശസ്ത സൂപ്പർതാരത്തിന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നതെന്നാണ് വിവരം. എന്തായാലും അടുത്തിടെ പുറത്തിറങ്ങിയ കാന്ത പ്രോമോ വിഡിയോയിൽ നടന്റെ പ്രകടനം കണ്ട് ആവേശത്തിലായിരിക്കുകയാണ് ആരാധകർ.

അടുത്തിടെ ചിത്രത്തിന്റെ സഹ നിർമാതാവ് കൂടിയായ പ്രശസ്ത തെലുങ്ക് താരം റാണ ദഗ്ഗുബതിയും ടീമും പുറത്തിറക്കിയ കാന്ത പ്രോമോ, ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നായകൻ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന സിനിമ നടൻ ഒരു ഫോട്ടോഗ്രാഫറുടെ നിർദ്ദേശമനുസരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിക്കുന്നതാണ് സെൽവമണി സെൽവരാജ് ചിത്രത്തിന്റെ ആദ്യ പ്രോമോ വിഡിയോയിൽ കാണിച്ചിരിക്കുന്നത്.

Dulquer Salmaan in Kaantha
Photo Credit: Dulquer Salmaan / X

സംശയമേതുമില്ലാതെ പറയാം, ഒരു നടൻ എന്ന നിലയ്ക്കുള്ള ദുൽഖർ സൽമാന്റെ വളർച്ച ഈ വിഡിയോയിൽ തെളിഞ്ഞു കാണാം. എന്തായാലും, ഒരുപാട് കാലത്തിന് ശേഷം പ്രശസ്ത നടന്റെ ഒരു സിനിമ പുറത്തിറങ്ങാനായി കാത്തിരുന്ന ആരാധകർക്ക് ആവേശമായിരിക്കുകയാണ് കാന്ത പ്രോമോ വീഡിയോ. ഇനി വരാനിരിക്കുന്നത് ദുൽഖർ സൽമാൻ എന്റെ നടന്റെ പീക്ക് കാലഘട്ടമാണെന്ന് വിധി എഴുതിയിരിക്കുകയാണ് പുതിയ പ്രോമോ വീഡിയോ ഏറ്റെടുത്ത സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകർ. കാന്തയുടെ ആദ്യ പ്രോമോ ഏറ്റെടുത്ത സോഷ്യൽ മീഡിയ പ്രേക്ഷകർ, ചിത്രത്തിന്റെ ടീസറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.

"ഈ പതിമൂന്ന് വർഷം ചെയ്തതിൽ വച്ച് ഏറ്റവും ഫൈനസ്റ്റ് ആയ അഭിനയം കാണാൻ പോകുന്നതും, ഏറ്റവും കൂടുതൽ റെക്കോർഡുകൾ ഇടാൻ പോകുന്നതുമായ പടം," ആവേശത്തോടെ ഒരു ദുൽഖർ സൽമാൻ ആരാധകൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. "പണി അറിയുന്നവന്റെ കൈയിൽ കിട്ടിയാൽ ഒരുപാട് ഒന്നും വേണ്ട അതിന്റെ ഇമ്പാക്ട് വെറും പത്ത് സെക്കന്റ് വീഡിയോയിൽ നിന്ന് ദുൽഖർ തരുമെന്ന് മനസ്സിലാക്കാൻ ഇന്നത്തെ പ്രോമോ തന്നെ ധാരാളം," ഒരു സിനിമ പ്രേമി എഴുതി. "ഇത് ദുൽഖറിനെ ആവറേജ് എന്ന് വിളിച്ച് വിമർശിക്കുന്ന അങ്കിൾമാർക്കുള്ള അദ്ധേഹത്തിന്റെ മറുപടിയാണ്," ഒരു ആരാധകൻ കുറിച്ചു.

Dulquer Salmaan in Kaantha
Photo Credit: Dulquer Salmaan / Instagram

ദുൽഖർ സൽമാന്റെ കാന്തയുടെ ആദ്യ ഒഫീഷ്യൽ ടീസറിന് സെൻസർ ബോർഡ് അടുത്തിടെ അനുമതി നൽകി. പ്രശസ്ത നടന്റെ ജന്മദിനമായ ജൂലൈ 28 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത് എന്നാണ് റിപോർട്ടുകൾ. സ്വാതന്ത്ര്യാനന്തര മദ്രാസിന്റെ പശ്ചാത്തലത്തിൽ 1950 കളിൽ ലെജൻഡറി നടന്റെ പ്രശസ്തിയിലേക്കുള്ള വളർച്ചയും, വ്യക്തി ജീവിതത്തിലെ പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ത്യാഗരാജ ഭഗവതരായി എത്തുന്നത് ദുൽഖറാണ് എന്നാണ് വിവരം.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ദി ഹണ്ട് ഫോർ വീരപ്പന്‍റെ സംവിധായകനായ സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീച്ചർ ഫിലിം സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റമാണിത്. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ദുൽക്കറിന്റെ വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആദ്യം നായകനായി മാത്രം അഭിനയിച്ചിരുന്ന ദുൽക്കർ പിന്നീട് സഹനിർമ്മാതാവായും ചേരുകയായിരുന്നു. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

More from Filmibeat

Read more about: dulquer salmaan rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X