ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊളളയടിത്താല്‍ തിയ്യേറ്ററുകളിലേക്ക്! വൈറലായി പുതിയ ചിത്രങ്ങള്‍! കാണൂ
Recommended Video

ഒകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ തമിഴിലേക്കുളള തിരിച്ചുവരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍, ചിത്രത്തില്‍ ഒകെ കണ്‍മണിയിലേത് പോലെയൊരു കഥാപാത്രമാണ് ദുല്‍ഖറിനെന്നാണ് അറിയുന്നത്. അതേസമയം കണ്ണും കണ്ണും കൊളളയടിത്താലിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

കണ്ണും കണ്ണും കൊളളയടിത്താല്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ ദേസിംഗ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ദേവരകൊണ്ടയുടെ പീലി ചൂപ്പുലു എന്ന സിനിമയിലൂടെ ശ്രദ്ധേയായ റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. സംവിധാനത്തിനു പുറമെ ദേസിംഗ് പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരി ക്കുന്നത്. ഇത്തവണയും ഒരു റൊമാന്റിക്ക് ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തമിഴിലേക്ക് എത്തുന്നത്.

ചിത്രം മാര്‍ച്ചില്‍
ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. മാസ് എലമെന്റുകള്‍ കൂടി ചേര്‍ത്തുളള കഥാപാത്രമായിരിക്കുമിതെന്ന് സംവിധായകന്‍ ഡേസിംഗ് പെരിയസാമി വൃക്തമാക്കിയിരുന്നു. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി
കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ മസാല കോഫിയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. കെഎം ഭാസ്‌ക്കരന്‍ ചായാഗ്രഹം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരേസമയമാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്,ദക്ഷന്‍,നിരഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

പുതിയ സ്റ്റില്ലുകള്‍
ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദുല്‍ഖറിന്റെ ഫാന്‍സ് പേജുകളിലും മറ്റുമാണ് പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സിനിമയുടെ പുതിയ സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
കാണൂ
ചിത്രങ്ങള്‍ കാണൂ
കാണൂ


Click it and Unblock the Notifications