താരരാജാക്കന്മാര്‍ വാഴുന്ന ബോളിവുഡില്‍ പോയി ദുല്‍ഖര്‍ മിന്നിച്ചു! കാർവാൻ ആദ്യ പ്രേക്ഷക പ്രതികരണം

Recommended Video

കാർവാൻ ആദ്യ പ്രേക്ഷക പ്രതികരണം | filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ സിനിമയാണ് കാര്‍വാന്‍. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടെ സിനിമയ്‌ക്കെതിരെ ചില പ്രതിസന്ധികള്‍ വന്നിരുന്നെങ്കിലും അതെല്ലാം മറികടന്ന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

dulquer-salmaan-s-karwaan

യാത്രകളും മറ്റും പശ്ചാതലമാക്കിയൊരുക്കിയ കാര്‍വാന്‍ ഒരു കോമഡി ഡ്രാമയായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മിഥില പല്‍ക്കറാണ് നായിക. ദുല്‍ഖര്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ളതിനാല്‍ കേരളത്തിലും വലിയ പ്രധാന്യത്തോടെയാണ് കാര്‍വാന്‍ എത്തിയിരിക്കുന്നത്.

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം

ദുല്‍ഖര്‍ സൽമാന്റെ ആദ്യ ഹിന്ദി ചിത്രമായ കാർവാൻ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അധികം കൊട്ടിഘോഷിക്കാതെ എത്തിയ ഒരു ചെറിയ ചിത്രമായിരുന്നു കാർവാൻ. ദുല്‍ഖര്‍ സൽമാനൊപ്പം നടൻ ഇർഫാൻ ഖാനും, മിഥില പാൽക്കറുമാണ് മുഖ്യവേഷത്തിൽ എത്തിയിരിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രമല്ല

ബിഗ് ബജറ്റ് ചിത്രമല്ല

സാധാരണ പ്രമുഖ നടന്മാൻ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുമ്പോൾ പ്രേക്ഷകർ തീയറ്ററിൽ ഇടിച്ചു കയറും വിധം മസാല നിറച്ച ബിഗ് ബജറ്റ് ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകാറുള്ളത്. എന്നാൽ ദുല്‍ഖര്‍ സൽമാൻറെ കാര്യത്തിൽ കാര്യങ്ങൾ വളരെ വ്യത്യസ്ഥമാണ്. ഏകദേശം മലയാളത്തിൽ തുടക്കം കുറിച്ചതുപോലെ തന്നെയെന്ന് പറയാം.

കഥ പശ്ചാതമിങ്ങനെയാണ്

കഥ പശ്ചാതമിങ്ങനെയാണ്

ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിൽ വന്നു ചേരുന്ന ഒരു അനാധാരണ സംഭവത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കേരളത്തിന്റെ ഭംഗിയും കൂട്ടിച്ചേർത്ത്. ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്ന അവിനാഷെന്ന ( ദുല്‍ഖര്‍) ചെറുപ്പക്കാരന് ഒരു ദിവസം ട്രാവൽ ഏജൻസിയുടെ കസ്റ്റമർ കെയറിൽ നിന്നും ഒരു കാൾ വരുന്നു, തീർത്ഥ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അവിനാഷിന്റെ അച്ഛൻ മരിച്ചുവെന്നും ശവശരീരം ബാംഗ്ലൂരിലേക്ക് അയക്കുമെന്നും. ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്നും അച്ചന്റെ ഡെഡ്ബോഡി ഏറ്റുവാങ്ങാൻ സുഹൃത്ത് ഷൗക്കത്തിനൊപ്പം (ഇർഫാൻ ഖാൻ )അയാളുടെ കാരവാനിൽ എത്തുന്ന അവിനാഷിന് മറ്റൊരു സ്ത്രീയുടെ ശവശരീരമാണ് ലഭിക്കുന്നത്. തന്റെ അച്ഛന്റെ ബോഡിയടങ്ങിയ ബോക്സ് കൊച്ചിയിലാണ് എത്തിയതെന്നറിഞ്ഞ അവിനാഷ് ബോക്സ് എക്സ്ചേഞ്ച് ചെയ്യാൻ യാത്ര ആരംഭിക്കുകയാണ്. ഇവരുടെ യാത്രയിൽ കോയമ്പത്തൂരിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്നും മരിച്ച സ്ത്രീയുടെ ചെറുമകൾ താനിയയും ( മിഥിലാ പാൽക്കർ) ചേരുന്നതോടുകൂടി സിനിമ വളരെ ഇന്ററസ്റ്റിംഗാകുന്നു.

 തിരക്കില്ലാതെ ആദ്യ ഷോ:

തിരക്കില്ലാതെ ആദ്യ ഷോ:

പ്രമുഖ കേന്ദ്രങ്ങളിൽ വലിയ തിരക്കില്ലാതെയാണ് ചിത്രത്തിന്റെ ആദ്യ ഷോ നടന്നത്. കാർവാൻ എന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷൻ ചിത്രമൊന്നുമല്ലാത്തതാവാം ഇതിന് കാരണം. പക്ഷെ ആദ്യ ഷോ കാണാനെത്തിയ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇർഫാൻ ഖാന്റെ കഥാപാത്രത്തിന്റെ ഓരോ ഡയലോഗിനും തിയറ്ററിൽ ചിരിയുടെ അണപൊട്ടുകയായിരുന്നു. പ്രേക്ഷകരെ നിരാശരാക്കുന്നില്ല എന്ന് മാത്രമല്ല വളരെയധികം എൻജോയി ചെയ്യിപ്പിക്കും വിധമാണ് ചിത്രം ഒരുക്കിയിട്ടുമുള്ളെത് എന്നത് കൊണ്ട് വരും ദിവസങ്ങളിൽ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിക്കും എന്നതിൽ സംശയമില്ല.

മാസ്സും  ക്ലാസ്സുമല്ലാത്ത പച്ചയായ ജീവിതം

മാസ്സും ക്ലാസ്സുമല്ലാത്ത പച്ചയായ ജീവിതം

സാധാരണ ജീവിതമുഹൂർത്തളെ മാത്രമാശ്രയിച്ച് മുന്നേറുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുല്‍ഖറിന് വളരെയധികം അഭിനയ സാധ്യതകളുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നത്. സിനിമയ്ക്കൊപ്പം ദുല്‍ഖറിനേയും സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നാണ് യുവജനങ്ങൾ അഭിപ്രായപ്പെട്ടത്. സിനിമ പ്രേക്ഷകരെയെല്ലാം വളരെയധികം തൃപ്ത്തിപ്പെടുത്തുന്നുണ്ട്.

തുടക്കം മിന്നിച്ചു

തുടക്കം മിന്നിച്ചു

മികച്ച ഒരു തുടക്കം തന്നെയാണ് ദുല്‍ഖറിന് ബോളിവുഡിൽ ലഭിച്ചിരിക്കുന്നത്. ഹാസ്യത്തിനൊപ്പം വിവിധ മാനുഷിക മൂല്യങ്ങൾക്കും, വികാരങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ ദുല്‍ഖര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. സ്വന്തം ശബ്ദത്തിൽ വളരെ പെർഫക്ടായി തന്നെ ദുല്‍ഖര്‍ ഡബ്ബിംഗ് ചെയ്തിരിക്കുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.

 ഫീൽഗുഡ് മൂവി

ഫീൽഗുഡ് മൂവി

സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരേ ശബ്ദത്തിൽ സിനിമയോടുള്ള ഇഷ്ട്ടമറിയിച്ചതിനൊപ്പം വീണ്ടും ദുൽക്കറിന്റെ ഹിന്ദി ചിത്രത്തിനായി കാത്തിരിക്കുമെന്നും ഉറപ്പു തരുന്നു. കേരളത്തിന്റെ ദൃശ്യചാരുതയാലും, ദുല്‍ഖറിന്റെ സാന്നിദ്ധ്യത്താലും മലയാളികൾക്കും കൂടി അഭിമാനിക്കാവുന്ന ഒരു ഫീൽഗുഡ് മൂവിയാണ് കാർവാൻ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X