മമ്മൂട്ടിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയെ കൈയടക്കി ദുല്‍ഖര്‍ സല്‍മാന്‍! കുറുപ്പിന്റെ ലുക്ക് പുറത്ത്
ന്യൂയര്‍ ദിനത്തില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. പിന്നാലെ ദുല്‍ഖര്‍ നായകനാവുന്ന കുറുപ്പ് എന്ന സിനിമയില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി.
പല നാടുകള്‍ പല നാളുകള്‍ പല രൂപങ്ങള്‍. എല്ലാം ഇവിടെ തുടങ്ങുന്നു... എന്ന ക്യാപ്ഷനോടെയായിരുന്നു കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് ഇതുവരെ ആരും കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. സ്ഥിരം ഗെറ്റപ്പില്‍ നിന്നും മാറ്റം വരുത്തിയ ദുല്‍ഖറിന് അഭിനന്ദന പെരുമഴയാണ്.

ഇന്‍ഷൂറന്‍സ് തുക നേടുന്നതിന് വേണ്ടി തന്നോട് സാമ്യമുള്ള ചാക്കോ എന്ന വ്യക്തിയെ കൊന്ന് മൃതദേഹം കത്തിച്ച് നാട് വിട്ട ആളാണ് സുകുമാര കുറുപ്പിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. വേ ഫെയര്‍- എം സ്റ്റാര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരും ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങള്‍.
ന്യൂയര്‍ ദിനത്തില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. വരനെ ആവശ്യമുണ്ടെന്ന് കാണിച്ച് കൊണ്ടുള്ള പത്ര പരസ്യത്തിന്റെ രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസറ്റര്‍ തയ്യാറാക്കിയത്. ദുല്‍ഖറിനൊപ്പം സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.


Click it and Unblock the Notifications