Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്‍ഖറിന്റെ കുറുപ്പ് ദുബായില്‍! വേറിട്ട ഗെറ്റപ്പില്‍ കുഞ്ഞിക്ക! വൈറലായി ചിത്രങ്ങള്‍
യമണ്ടന്‍ പ്രേമകഥയിലൂടെ ഈ വര്‍ഷം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ താരമാണ് ദുല്‍ഖര്‍ സല്മാന്. സിനിമ വിജയമായതിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ്,തമിഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമകളും നടന്റെതായി വരുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കുറുപ്പ്.
നടന്റെ ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ വേറിട്ട ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്.

കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഇന്‍ഷുറന്‍സ് തുക നേടുന്നതിന് വേണ്ടി തന്നോട് സാദൃശ്യമുളള ചാക്കോ എന്നയാളെ കൊന്ന് മൃതദേഹം കത്തിച്ച് നാട് വിട്ട ആളാണ് സുകുമാര കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ കുറുപ്പ് നടന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്.

ദുല്‍ഖര്‍ ചിത്രത്തിന്റെതായി നേരത്തെ വന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മുടി നീട്ടി വളര്‍ത്തിയും മീശയും ബുള്‍ഗാന്‍ താടിയും വെച്ച് വേറിട്ട ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തില്‍ എത്തുന്നത്. കേരളത്തില്‍ ചിത്രീകരിച്ച ആദ്യ ഷെഡ്യൂളിന് ശേഷം അഹമ്മദാബാദിലായിരുന്നു കുറുപ്പിന്റെ രണ്ടാം ഷെഡ്യൂള്‍ നടന്നത്.

ഇപ്പോഴിതാ കുറുപ്പിന്റെ ഷൂട്ടിംഗ് യുഎഇയിലും നടക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വേറിട്ട ഗെറ്റപ്പിലുളള ദുല്‍ഖര്‍ സല്‍മാന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനമയില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
അന്ന് എന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ കൂവി,ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥി

നിവിന്‍ പോളിയുടെ മൂത്തോനിലൂടെ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുശിന്‍ ശ്യാം സംഗീതമൊരുക്കുന്നു. കുറുപ്പിന് പുറമെ അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രവും ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നു. ഒപ്പം തന്നെ ജോയ് മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നടന് എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളത്തിലെ 400 തിയ്യേറ്ററുകളില്‍ മാമാങ്ക മഹോത്സവം! തമിഴ്,തെലുങ്ക് പതിപ്പുകള്‍ തിരുവനന്തപുരത്തും