സുകുമാര കുറുപ്പായി തിരിച്ചുവരാന്‍ ദുല്‍ഖര്‍ സല്‍മാന്‍! സിനിമയുടെ റിലീസ് നവംബറില്‍?

By Midhun Raj

ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ എടുക്കുന്നത്. കുറുപ്പിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കികൊണ്ടാണ് കുറുപ്പ് എടുക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് പൂര്‍ണാര്‍ത്ഥത്തില്‍ ഈയാഴചയാണ് ആരംഭിക്കുന്നതെന്ന് അറിയുന്നു. കേരളത്തിന്റെ ജൂഡിഷ്യല്‍ ചരിത്രത്തിലെ എറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്, സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ ആയിരിക്കില്ല സിനിമ എടുക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം നവംബര്‍ റിലീസായി കുറുപ്പ് തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു.

dulquer salmaan

മുന്‍പും സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സുകുമാര കുറുപ്പിന്റെ ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കുറുപ്പിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡാനിയേല്‍ സായൂജും കെഎസ് അരവിന്ദും ചേര്‍ന്ന് സിനിമയുടെ തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X