വമ്പന്‍ താരനിരയുമായി ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്! ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം
ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോയ്ക്ക് ശേഷം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നത്. മാസങ്ങള്‍ നീണ്ട ഷൂട്ടിംഗിനൊടുവില്‍ കുറുപ്പിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. കേരളത്തിനൊപ്പം നോര്‍ത്ത് ഇന്ത്യ, മംഗലാപുരം, ദുബായ് എന്നിവിടങ്ങളിലും സിനിമ ചിത്രീകരിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാനൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശോഭിത ധുലിപാല, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് കുറുപ്പ്.
കെഎസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് തുടങ്ങിയവര്‍ എഴുതിയ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ എടുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുശിന്‍ ശ്യാം സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ചെയ്യുന്നു. ഈദ് സീസണില്‍ സിനിമ തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു. നേരത്തെ കുറുപ്പിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ തരംഗമായിരുന്നു.


Click it and Unblock the Notifications