ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പില്‍ ടൊവിനോ തോമസും? വമ്പന്‍ താരനിരയുമായി സിനിമ വരുന്നു
ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ഒരു യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. കുപ്രസിദ്ധ പിടികിട്ടാപ്പുളള സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുറുപ്പിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചിരുന്നത്.

സെക്കന്റ് ഷോ എന്ന ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിച്ചിരിക്കുന്നത്. കുറുപ്പിന് വേണ്ടിയുളള ദുല്‍ഖറിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദുല്‍ഖറിന്റെ കരിയറില്‍ തന്നെ വഴിത്തിരിവായേക്കാവുന്ന ഒരു കഥാപാത്രം തന്നെയാണ് കുറുപ്പിലേതെന്നും അറിയുന്നു. ദുല്‍ഖറിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസാണ് ചിതം നിര്‍മ്മിക്കുന്നത്. നടനൊപ്പം സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖറിന്റെ സുഹൃത്തുകൂടിയായ സണ്ണിച്ചന്‍ നടനൊപ്പം ഒരു ചിത്രത്തില്‍ എത്തുന്നത്.

അതേസമയം ഇവര്‍ക്കൊപ്പം ടൊവിനോ തോമസും കുറുപ്പില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ എന്ന ചിത്രത്തില്‍ മുന്‍പ് ടൊവിനോ അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പവും മുന്‍പ് ടൊവിനോ സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം കുറുപ്പില്‍ ദുല്‍ഖറിനൊപ്പം ടൊവിനോയും എത്തുമെന്നാണ് പുതിയ വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയുണ്ടായിട്ടില്ല.

ഇന്ദ്രജിത്ത് സുകുമാരനും ദുല്‍ഖറിന്റെ കുറുപ്പില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൊവിനോയുടെ ലൂക്കയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച നിമിഷ് രവിയാണ് ദുല്‍ഖറിന്റെ കുറുപ്പിന് വേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുശിന്‍ ശ്യാം സംഗീതം ചെയ്യുന്ന സിനിമയ്ക്ക് വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ബംഗ്ലന്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.
Recommended Video

ജിതിന്‍ കെ ജോസ് കഥയെഴുതിയ ചിത്രത്തിന് കെഎസ് അരവിന്ദ്,ഡാനിയേല്‍ സായൂജ് നായര്‍ തുടങ്ങിയവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. കുറുപ്പിന് പുറമെ ബോളിവുഡില്‍ സോയ ഫാക്ടറും,തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താലും ദുല്‍ഖറിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ബോളിവുഡില്‍ ചെയ്ത ചിത്രമാണ് ദി സോയ ഫാക്ടര്‍. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications











