ആകാംക്ഷകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആരംഭിക്കുന്നു! വൈറലായി സംവിധായകന്റെ പോസ്റ്റ്!
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ദുല്‍ഖര്‍ സല്‍മാനും ശ്രീനാഥ് രാജേന്ദ്രനും. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയിലായിരുന്നു സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സെക്കന്റ് ഷോയ്ക്ക് ശേഷം കൂതറ എന്നൊരു ചിത്രവും ശ്രീനാഥ് സംവിധാനം ചെയ്തിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനുമൊത്ത് വീണ്ടും ഒന്നിക്കുകയാണ് സംവിധായകന്‍.
കുറുപ്പ് എന്ന പേരിട്ട സിനിമയ്ക്ക് തുടക്കമായതായി സംവിധായകന്‍ അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിനു പിന്നാലെയാണെന്നും ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ദുല്‍ഖറിനോട് വ്യക്തിപരമായി നന്ദി പറയുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാനി യാസ് ഡിസൈന്‍ ചെയ്ത ഒരു ഫാന്‍മേയ്ഡ് പോസ്റ്ററിനൊപ്പമാണ് ചിത്രീകരണം ഇന്ന് തുടങ്ങുന്ന വിവരം സംവിധായകന്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും ശ്രീനാഥ് രാജേന്ദ്രന്‍ അറിയിച്ചു.
കുറുപ്പിന്റെ പ്രഖ്യാപനം ഏറെ നാള്‍ മുന്‍പ് നടന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് കുറുപ്പ്.


Click it and Unblock the Notifications











