സെക്കന്‍ഡ് ഷോ ടീം വീണ്ടും! ആകാംക്ഷയുണര്‍ത്തി ദുല്‍ഖര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍!!

By Midhun

ദുല്‍ഖര്‍ സല്‍മാന്റെ ഇത്തവണത്തെ പിറന്നാള്‍ ഗംഭീരമായിട്ടായിരുന്നു എല്ലാവരും ആഘോഷിച്ചിരുന്നത്. ലോകമെമ്പാടുമുളള ആരാധകരില്‍ നിന്നായി കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ ലഭിച്ചിരുന്നു. ട്രിബ്യൂട്ട് വീഡിയോകളും കമന്റുകളുമൊക്കെ പോസ്റ്റ് ചെയ്തായിരുന്നു ദുല്‍ഖറിന് എല്ലാവരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നത്.

എല്ലാവര്‍ക്കും നന്ദിയറിയിച്ച് ദുല്‍ഖറും തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു. ആരാധകരുടെ ആശംസകള്‍ക്ക് പുറമെ ദുല്‍ഖറിന്‌റെ പുതിയ സിനിമകളുടെ പോസ്റ്ററുകളും ഇന്നലെ പുറത്തിറങ്ങിയിരുന്നു. സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറിപ്പിന്റെ പോസ്റ്ററും ഇന്നലെയായിരുന്നു ഇറങ്ങിയിരുന്നത്. കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

സെക്കന്‍ഡ് ഷോ ടീം വീണ്ടും

സെക്കന്‍ഡ് ഷോ ടീം വീണ്ടും

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു് സെക്കന്‍ഡ് ഷോ. ആഘോഷങ്ങളും ആരവങ്ങളുമൊന്നുമില്ലാതെ ഇറങ്ങിയ കുഞ്ഞിക്കയുടെ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ലാലു എന്ന കട്ട ലോക്കല്‍ ചെറുപ്പക്കാരനായിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്. ദുല്‍ഖറിനൊപ്പം യുവതാരങ്ങളില്‍ ശ്രദ്ധേയനായ സണ്ണി വെയ്‌ന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. ലാലുവിന്റെ ചങ്കായ കുരുടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ എത്തിയിരുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

ഗൗതമി നായരായിരുന്നു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയിരുന്നത്. ഡയമണ്ട് നെക്ലേസ്, ചാപ്‌റ്റേഴ്‌സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ഗൗതമി നായര്‍. വിനി വിശ്വലാലിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ആക്ഷന് ക്രൈം വിഭാഗത്തില്‍പ്പെട്ടൊരു ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ.

കുറുപ്പ്

കുറുപ്പ്

സെക്കന്‍ഡ് ഷോ,കൂതറ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. ആദ്യ രണ്ടു ചിത്രങ്ങളും വ്യത്യസ്ത പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് ഒരുക്കിയിരുന്നത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ വാണിജ്യപരമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രമേയപരമായി സ്വീകാര്യത നേടിയിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. വലിയ ബഹളങ്ങളൊന്നും ഇല്ലാതായിരുന്നു ദുല്‍ഖറിന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയിരുന്നത്.

സുകുമാര കുറുപ്പിന്റെ കഥ

സുകുമാര കുറുപ്പിന്റെ കഥ

പിടികിട്ടാപ്പുളള സുകുമാര കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നതെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 1984ല്‍ ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടി ചാക്കോ എന്ന ഫിലിം റെപ്രസേന്റെറ്റീവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയായിരുന്നു സുകുമാര കുറുപ്പ് മുങ്ങിയിരുന്നത്. പിന്നെ ആര്‍ക്കും അയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു. ദുല്‍ഖറിന്റെ ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ കഥായാണെന്ന് പറയുമ്പോഴും അതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല

കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍

കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമാണ് അണിയറപ്രവര്‍ത്തകര്‍ കുറുപ്പിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ആകാംക്ഷ നിറയ്ക്കുന്ന പോസ്റ്റര്‍ ഇറങ്ങിയിരുന്നത്. ഒരു രാത്രി തിരുത്തിയ ആയുസിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. കുറുപ്പിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X