കേക്കുകള്‍ക്ക് നടുവില്‍ പുഞ്ചിരിയോടെ അമാലും ദുല്‍ഖറും!പിറന്നാള്‍ ദിനത്തില്‍ ഭാര്യയെ ഞെട്ടിച്ചു! കാണൂ

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. പഠനം കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്ത് വരുന്നതിനിടയിലാണ് അഭിനയമെന്ന മോഹം സഫലീകരിക്കാനായി താരമെത്തിയത്. മുന്‍നിര സംവിധായകരും ബാനറുകളുമെല്ലാം താരപുത്രനെ കാത്തിരുന്നുവെങ്കിലും നവാഗത സംവിധായകനൊപ്പമായിരുന്നു ഈ താരപുത്രന്‍ അരങ്ങേറിയത്. തനിക്ക് പിന്നാലെ മകന്‍ സിനിമയിലേക്കെത്തുകയാണെന്നറിയിക്കാതെ മമ്മൂട്ടി അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കുകയായിരുന്നു. തന്റെ പേരിലല്ല മകന്‍ അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരപുത്രനാവട്ടെ അത് പാലിക്കാനും ശ്രമിച്ചിരുന്നു.

നല്ലപാതിയായ അമാല്‍ സൂഫിയയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കുടുംബത്തിലിപ്പോള്‍ ആഘോഷത്തിന്റെ സമയമാണ്. മരുകളുടെ പിറന്നാളിന് പിന്നാലെ തന്നെ വാപ്പച്ചിയുടെ പിറന്നാളുമെത്തുകയാണ്. സെപ്റ്റംബര്‍ ഏഴിനാണ് മെഗാസ്റ്റാറിന്റെ പിറന്നാള്‍. കേക്കിനരികില്‍ നിറപുഞ്ചിരിയോടെ നില്‍ക്കുന്ന താരദമ്പതികളുടെ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

Dulquer Salmaan

ആദ്യമായി പരിചയപ്പെട്ടതും പിന്നീടിന്ന്് വരെയുള്ള ജീവിതത്തെക്കുറിച്ചും അതിനിടയില്‍ അമാലിന് വന്ന മാറ്റതെത്തക്കുറിച്ചുമൊക്കെ ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.കുറച്ച് ലേറ്റായെങ്കിലും പ്രണയാതുരമായ ആശംസയുമായാണ് താരമെത്തിയിട്ടുള്ളത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അമാലിന് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്. വ്യക്തി ജീവിതത്തിലും പ്രൊഫഷനിലും അമാല്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ വാചാലനായിരുന്നു. താരപുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X