മഹാനടിയില്‍ വിസ്മയിപ്പിച്ച് ദുല്‍ഖര്‍! പുതിയ ഡിലീറ്റഡ് സീന്‍ പുറത്ത്! കാണൂ
തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കീര്‍ത്തി സുരേഷ് സാവിത്രിയായി എത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകനായി എത്തിയിരുന്നത്. കീര്‍ത്തിയുടെയും ദുല്‍ഖറിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഉണ്ടായതെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.
ദുല്‍ഖറിനെയും കീര്‍ത്തിയെയും പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളള സിനിമാ പ്രവര്‍ത്തകരായിരുന്നു രംഗത്തെത്തിയിരുന്നത്. നാഗ് അശ്വിനായിരുന്നു സാവിത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചിരുന്നത്.

സാമന്ത അക്കിനേനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ റോളിലായിരുന്നു സാമന്ത എത്തിയിരുന്നത്. സാമന്തയ്‌ക്കൊപ്പം അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

മിക്കി ജെ മെയ്യറായിരുന്നു ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരുന്നത്. തെലുങ്കിനു പുറമെ നടിഗയര്‍ തിലകം എന്ന പേരില്‍ ചിത്രം തമിഴിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. മെയ് ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച കളക്ഷനാണ് ഇതുവരെയായും തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

സമയദൈര്‍ഘ്യം മുലം ചിത്രത്തിലെ നിരവധി സീനുകളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഒഴിവാക്കിയിരുന്നത്. ഇത്തരത്തില്‍ ഒഴിവാക്കിയ രംഗങ്ങളില്‍ അധികവും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മഹാനടിയില്‍ നിന്നു ഒഴിവാക്കിയ പുതിയൊരു സീന്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ദുല്‍ഖറും കീര്‍ത്തിയും ഉള്‍പ്പെടുന്ന മികച്ചൊരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications











