മഹാനടിയുടെ പുതിയ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍! വീഡിയോ കാണാം

By Midhun

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും മുഖ്യ വേഷങ്ങളിലെത്തിയ പുതിയ ചിത്രമാണ് മഹാനടി. തെന്നിന്ത്യന്‍ സിനിയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരുന്നത്. സാവിത്രിയായി കീര്‍ത്തി എത്തിയ ചിത്രത്തില്‍ ജെമിനി ഗണേഷനെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയ് ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. തമിഴില്‍ നടിഗയര്‍ തിലകം എന്ന പേരിലാണ് ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെയിരുന്നത്.

dulquer salman

ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പായി നേരത്തെ ഇറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മഹാനടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പത്ത് സെക്കന്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് മഹാനടിയുടെ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറും കീര്‍ത്തിയും ഉള്‍പ്പെടുന്ന ചിത്രത്തിലെ ഒരു രംഗമാണ് ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

dulquer-keerthi suresh

അതേസമയം മഹാനടിയുടെ വിജയം ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്.ചിത്രം കണ്ട ശേഷം പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം താരങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളള ആളുകളാണ് ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നത്. ദുല്‍ഖറിന്റെ തെലുങ്ക് സിനിമാ ലോകത്തേക്കുളള അരങ്ങേറ്റം ഗംഭീരമെന്നായിരുന്നാണ് സമൂഹമാധ്യമങ്ങളിലെല്ലാം അഭിപ്രായങ്ങള്‍ വന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X